ADVERTISEMENT

മുംബൈ∙ 14 വർഷം മുൻപ് മഹാനഗരത്തിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവർക്ക് നഗരത്തിന്റെ ആദരം. ഗവർണർ ഭഗത് സിങ് കോഷിയാരി,  മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവർ ദക്ഷിണ മുംബൈയിലെ പൊലീസ് കമ്മിഷണർ ഓഫിസിനു സമീപമുള്ള 26/11 രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. 

വീരമൃത്യു വരിച്ച പൊലീസുകാരുടെ കുടുംബാംഗങ്ങളും സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. 166 പേർ മരിക്കുകയും മുന്നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിന്റെ നടക്കുന്ന ഓർമകൾ പലരും പങ്കിട്ടു. മലയാളിയായ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ ഉൾപ്പെടെയുള്ളവരാണ് ആക്രമണത്തിൽ മരിച്ചത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com