ADVERTISEMENT

മുംബൈ ∙ യാത്രയ്ക്കു വിസമ്മതിക്കുന്ന ഓട്ടോ, ടാക്സി ഡ്രൈവർമാർക്കെതിരെ വാട്സാപ്പിൽ പരാതി നൽകാൻ ആർടിഒ  സൗകര്യം ക്രമീകരിക്കും. മുംബൈ ട്രാഫിക് പൊലീസ് ഇത്തരം സംവിധാനം വിജയകരമായി നടപ്പിലാക്കിയതിനു പിന്നാലെയാണ് ഈ നീക്കം. 

നഗരത്തിന്റെ ഏത് ഭാഗത്തുനിന്നും വാട്സാപ് നമ്പറിൽ വിളിച്ച് പരാതി നൽകാൻ കഴിയുന്ന സംവിധാനം ക്രമീകരിക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ വിവേക് ഭീമൻവർ പറഞ്ഞു. യാത്രയ്ക്ക് വിസമ്മതിക്കൽ, അമിത നിരക്ക് ഈടാക്കൽ തുടങ്ങിയ സംഭവങ്ങളിൽ 24 മണിക്കൂറും പരാതി സ്വീകരിക്കും. 

വാഹനത്തിന്റെ ചിത്രം, റജിസ്ട്രേഷൻ നമ്പർ, മീറ്റർ റീഡിങ് എന്നിവ വാട്സാപ്പിൽ  നൽകാം. വാട്സാപ് നമ്പർ ഉടൻ പ്രഖ്യാപിക്കുമെന്ന് കമ്മിഷണർ അറിയിച്ചു.ഓട്ടോ, ടാക്സി ഡ്രൈവർമാരിൽ പലരും ഹ്രസ്വദൂര യാത്രകൾക്കു വിസമ്മതിക്കുന്നുവെന്ന പരാതികൾ വ്യാപകമാണ്. അത്യാവശ്യ യാത്രകൾക്കു ടാക്സിയോ ഓട്ടോയോ പിടിക്കാൻ നോക്കുന്നുവരാണ് ഇതുമൂലം വലയുക. ചിലർ അമിത നിരക്ക് ആവശ്യപ്പെടുന്നുവെന്നും പരാതിയുണ്ട്. കഴിഞ്ഞ മാസം പുതിയ യാത്രാ നിരക്ക് നിലവിൽ വന്ന ശേഷമാണ് ഈ പ്രവണത കൂടിയത്. പല ഡ്രൈവർമാരും പുതുക്കിയ നിരക്കു പ്രകാരം മീറ്റർ ക്രമീകരിച്ചിട്ടില്ല. 

യാത്ര തീരുമ്പോൾ തോന്നുന്ന നിരക്ക് ആവശ്യപ്പെടുകയും ചെയ്യും. ഇത്തരം സംഭവങ്ങളിൽ മുംബൈ ട്രാഫിക് പൊലീസ് 8454999999 എന്ന വാട്സാപ്  നമ്പറിൽ പരാതി സ്വീകരിക്കുന്നുണ്ട്. ഫോൺ ചെയ്തോ മെസേജ് ആയോ പരാതി നൽകാം. അടിയന്തര നടപടിയും ഉറപ്പ് നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com