ADVERTISEMENT

മുംബൈ ∙ ഇലക്ട്രിക് ബില്ലിന്റെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയ കേസിൽ മുംബൈയിൽ അറസ്റ്റിലായ 2 പേർക്കെതിരെ  കേരളത്തിലും മധ്യപ്രദേശിലും കേസുകളുണ്ടെന്ന് പൊലീസ്. 

ഈയിടെ മുംബൈ നിവാസിയുടെ പക്കൽ നിന്നു 55,000 രൂപ തട്ടിയെടുത്ത കേസിൽ സുജിത് മണ്ഡൽ (24), സച്ചിൻ മണ്ഡൽ (25) എന്നിവരെ റാഞ്ചിയിൽ നിന്ന് നവംബർ 20ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും കേരളത്തിലും മധ്യപ്രദേശിലും കേസുകളുണ്ടെന്ന് കണ്ടെത്തിയതെന്നു ബാന്ദ്ര കുർള കോംപ്ലക്സിലെ ലോക്കൽ ക്രൈം സെൽ അറിയിച്ചു. 

 

തട്ടിപ്പ് ഇങ്ങനെ

 

വൈദ്യുതി ബിൽ അടച്ചില്ലെന്നും ഇന്നു രാത്രിക്കകം അടച്ചില്ലെങ്കിൽ വൈദ്യുതി വിഛേദിക്കുമെന്നും മുന്നറിയിപ്പുമായി ഒട്ടേറെപ്പേർക്ക് ഒരുമിച്ച് എസ്എംഎസ് അയച്ചാണ് തട്ടിപ്പ്. സംസ്ഥാനത്ത് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് അയയ്ക്കുന്ന മട്ടിലാണ് സന്ദേശം അയയ്ക്കുന്നത്. ഇതോടൊപ്പം ഫോൺ നമ്പറും ഉണ്ടായിരിക്കും.  

ഇതിൽ ചിലരെങ്കിലും ആ നമ്പറിലേക്ക് തിരിച്ചുവിളിക്കും. ഇത്തരക്കാരെയാണ് തട്ടിപ്പുകാർ കബളിപ്പിക്കുന്നത്. ‘ടീം വ്യൂവർ’ പോലുള്ള ആപ് മൊബൈലിൽ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. (മറ്റു ചിലപ്പോൾ ഏതെങ്കിലും ലിങ്ക് ആയിരിക്കും തുറക്കാൻ ആവശ്യപ്പെടുന്നത്). ഇവ ഡൗൺലോഡ് ചെയ്ത് ‘ബിൽ അടയ്ക്കാൻ’ സഹായിച്ച് ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ ചോർത്തി അതുപയോഗിച്ചാണു ബാങ്കിൽ നിന്നു പണം തട്ടിയെടുക്കുന്നതെന്നു പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com