ADVERTISEMENT

മുംബൈ ∙ മുംബൈ- പുണെ എക്സ്പ്രസ് പാതയിലൂടെ പോകുന്നവർ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ പിടിയിലാകും.  പാതയിലെ അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾക്കു ഗതാഗതവകുപ്പ് ഇന്ന് തുടക്കമിടും. ഗതാഗത നിയമലംഘകർക്ക് ഒരാഴ്ചത്തെ ബോധവൽക്കരണമാണ് ആദ്യം നൽകുക. തുടർന്നുള്ള 6 മാസക്കാലം കർശന നിയമനടപടി പ്രതീക്ഷിക്കാം. ഇതിനായി മുംബൈ, പൻവേൽ, പുണെ, പിംപ്രി-ചിഞ്ച്‌വാഡ് എന്നിവിടങ്ങളിലെ ആർടി ഓഫിസുകളിൽ നിന്നുള്ള ജീവനക്കാരെ ഉൾപ്പെടുത്തി 12 സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്.15 ഉദ്യോഗസ്ഥർ വീതം ഉൾപ്പെടുന്ന സ്ക്വാഡുകളെ പാതയിൽ വിന്യസിക്കും. സ്ഥിരം അപകടമേഖലകളിൽ പ്രത്യേക ശ്രദ്ധ നൽകും. 

അമിതവേഗം, അനധികൃത പാർക്കിങ്, ഹെൽമറ്റ് ധരിക്കാതെയും  സീറ്റ് ബെൽറ്റ് ധരിക്കാതെയുമുള്ള യാത്രകൾ എന്നിവയും പിടിക്കപ്പെടും. ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ആവശ്യപ്പെടുന്ന അറിയിപ്പുകൾ ടോൾ ബൂത്തുകളിലും മറ്റ് പ്രധാന സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. റോഡ് സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ പിന്തുണയും ഗതാഗതവകുപ്പ് ഉറപ്പാക്കും.പാതയിലെ  80 ശതമാനത്തോളം അപകടങ്ങളും ഡ്രൈവർമാരുടെ  അശ്രദ്ധയും ഗതാഗത നിയമലംഘനവും മൂലമാണെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ വിവേക് ഭീമൻവർ ചൂണ്ടിക്കാട്ടി. പാതയിൽ  2021ൽ 200 അപകടങ്ങളിലായി 88 പേർ മരിച്ചിരുന്നു. ഈ വർഷം ഇതുവരെ 168 അപകടങ്ങളിലായി 68 പേർ മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com