ADVERTISEMENT

നാഗ്പുർ ∙ രാജ്യത്ത് ആദ്യമായി 4 തട്ടിലുള്ള പാത നാഗ്പുരിൽ സജ്ജമാകുന്നു. റോഡ്, റെയിൽ, ദേശീയപാത, മെട്രോപാത എന്നിവയെല്ലാം ചേർത്താണ് ഒറ്റത്തൂണുകളിൽ പാത നിർമിച്ചിരിക്കുന്നത്. റെയിൽവേ ക്രോസിങ് കടന്നുപോകുന്ന കുറച്ചുഭാഗത്തു മാത്രമാണ് നാലുനില വരുന്നത്. മുകൾനിലയിലുളള മെട്രോപാത 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ദേശീയപാതയുടെ ഭാഗം പൂർത്തിയാകുന്നതേയുള്ളൂ.

വാഹനങ്ങൾക്കും കാൽനടക്കാർക്കും പോകാവുന്ന റോഡാണ് ഏറ്റവും അടിയിൽ. തൊട്ടുമുകളിൽ റെയിൽവേ ക്രോസിങ്. ഇവ രണ്ടും നിലവിലുള്ളതാണ്. അതിനു മുകളിൽ ദേശീയപാതയും നാലാംനിലയിൽ മെട്രോപാതയും കടന്നുപോകുന്ന ഇരട്ട മേൽപാത നിർമിക്കുകയായിരുന്നു. തറനിരപ്പിൽ നിലവിലുള്ള റോഡിനു മുകളിലൂടെ ദേശീയപാതയും മെട്രോപാതയും ചേർത്തു നിർമിച്ച ഇരട്ടമേൽപാലത്തിന്റെ ദൈർഘ്യം 5.3 കിലോമീറ്ററാണ്.സമാന്തരമായി കടന്നുപോകുന്ന ഇൗ മൂന്നു പാതകൾക്കു കുറുകേയാണ് റെയിൽവേ ക്രോസിങ്.

ടാറ്റാ സൺസ് മുൻ ചെയർമാൻ അന്തരിച്ച സൈറസ് മിസ്ത്രിയുടെ കുടുംബത്തിന്റെ ഷപുർജി പല്ലോൻജി ഗ്രൂപ്പിനു കീഴിലുള്ള അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ആണ് നിർമാണം നടത്തിയത്. കടുത്ത ഗതാഗതക്കുരുക്കും, പുതിയ റോഡ്, റെയിൽ പദ്ധതികൾക്ക് സ്ഥലലഭ്യതാപ്രശ്നവും ഉള്ള മേഖലകളിൽ പ്രാവർത്തികമാക്കാവുന്ന ബഹുനില പാതകളുടെ മാതൃകയാണ് നാഗ്പുർ മുന്നോട്ടുവയ്ക്കുന്നത്.ഇതിലൂടെ, മെട്രോയും ദേശീയപാതയും ചേർന്നുള്ള ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഇരുനിലമേൽപ്പാതയെന്ന ഗിന്നസ് റെക്കോർഡ് നാഗ്പുർ മെട്രോ സ്വന്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com