ADVERTISEMENT

മുംബൈ ∙ ഘാട്കോപർ മുതൽ വെർസോവ വരെയുളള മെട്രോ വൺ പാതയിൽ ഒറ്റദിവസം യാത്ര ചെയ്തതു 4 ലക്ഷത്തിലേറെപ്പേർ. ചൊവ്വാഴ്ചയാണ് യാത്രക്കാരുടെ എണ്ണത്തിൽ മെട്രോ വൺ ചരിത്രമെഴുതിയത്. മെട്രോ വൺ പാതയിൽ കൂടുതൽ യാത്രക്കാർ കയറിയത് പുതിയ ലൈനുകളായ മെട്രോ 2എ, മെട്രോ 7 എന്നിവയുമായി ബന്ധിപ്പിക്കുന്ന അന്ധേരിയിലെ ഡിഎൻ നഗർ സ്റ്റേഷനിൽ നിന്നാണ്. പുതിയ മെട്രോ ലൈനുകളിലെ യാത്രക്കാർക്ക് മെട്രോ 1 പ്രയോജനപ്പെടുന്നുവെന്നതിനു തെളിവു കൂടിയാണിത്. കഴിഞ്ഞ ആഴ്ചയിലെ യാത്രക്കാരുമായി താരതമ്യം നടത്തുമ്പോൾ ഈയാഴ്ച പ്രതിദിനം 15,000 പേരാണ് മെട്രോ ഒന്നിൽ അധികമായി കയറിയത്. 

19ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത മെട്രോ 2എ, 7 എന്നിവയും യാത്രക്കാർ ആവേശത്തോടെ സ്വീകരിച്ചതോടെ ഈ റൂട്ടുകളിലും തിരക്കിനു കുറവില്ല. രണ്ടു പാതകളും പൂർണതോതിൽ തുറന്നതിന്റെ രണ്ടാം ദിവസം തന്നെ ഒരു ലക്ഷത്തിലേറെപ്പേർ യാത്ര ചെയ്തിരുന്നു. ഒട്ടേറെ യാത്രക്കാർ െമട്രോയിലേക്കു മാറിയതോടെ ദഹിസർ മുതൽ അന്ധേരി വരെയുള്ള റോഡിൽ ഗതാഗതത്തിരക്കും കുറഞ്ഞിട്ടുണ്ട്. 

ഇതുവരെ ആശ്രയിച്ചിരുന്ന ഓട്ടോറിക്ഷ, ടാക്സി, ബസുകൾ എന്നിവയെ തള്ളിയാണ് യാത്രക്കാർ മെട്രോ ട്രെയിനുകൾ തിരഞ്ഞെടുക്കുന്നത്. സുഖകരമായ ഇരിപ്പിടവും ആകർഷകമായ രൂപകൽപനയും എസിയുടെ കുളിർമയും പുതിയ പാതയിലെ യാത്രക്കാർക്ക് ഹരമാകുകയാണ്. മെട്രോ വൺ പാതയ്ക്കും സർവീസ് ആരംഭിച്ച കാലം മുതൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com