ADVERTISEMENT

മുംൈബ ∙ കനത്ത സുരക്ഷയുടെ കാവലിൽ ഇന്നു റിപ്പബ്ലിക് ദിനാഘോഷം. പ്രധാന റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം, നിയമസഭാ മന്ദിരം, ആർബിഐ, ബിഎസ്ഇ, പ്രധാന മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം ജാഗ്രത വർധിപ്പിച്ചു. കടൽത്തീരങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ആക്രമണസാധ്യത മുന്നിൽക്കണ്ട് ദാദർ ശിവാജി പാർക്കിനു മുകളിൽ ഡ്രോണുകൾ ഉൾപ്പെടെയുള്ളവ പറത്തുന്നതിനു പൊലീസ് നിരോധനം ഏർപ്പെടുത്തി.സംസ്ഥാനത്തെങ്ങും വലിയ തോതിലുളള ആഘോഷപരിപാടികളാണ് നടത്തുന്നത്. വിവിധ മലയാളി സമാജങ്ങളിലും സംഘടനകളിലും പതാക ഉയർത്തും. ഹൗസിങ് സൊസൈറ്റികളിലും വിപുലമായ റിപ്പബ്ലിക് ദിനാഘോഷമുണ്ടാകും.

കേരളീയ കൾചറൽ സൊസൈറ്റി

പൻവേൽ ∙ കേരളീയ കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 8.30ന് ഓഫിസ് അങ്കണത്തിൽ പതാക ഉയർത്തും. നോർക്ക സെക്രട്ടറി ഷമീം ഖാൻ മുഖ്യാതിഥി ആയിരിക്കും  നോർക്ക പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും. 

കേരള മുസ്‌ലിം ജമാഅത്ത്  

മുംബൈ ∙ ബോംബെ കേരള മുസ്‌ലിം ജമാഅത്ത് അങ്കണത്തിൽ ഇന്നു രാവിലെ 9ന് പ്രസിഡന്റ് വി.എ.കാദർ ദേശീയ പതാക  ഉയർത്തും. .

എഐകെഎംസിസി 

മുംബൈ ∙ ഓൾ ഇന്ത്യ കേരള മുസ്‌ലിം കൾചറൽ സെന്റർ (എഐകെഎംസിസി) മുംബൈ ആസ്ഥാനത്ത് രാവിലെ 9.05ന് സംസ്ഥാന പ്രസിഡന്റ് അസീസ് മാണിയൂർ പതാക ഉയർത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com