മുംബൈ∙ പുണെയിൽ ഒരു കുടുംബത്തിലെ ഏഴു പേരുടെ മൃതദേഹങ്ങൾ നദിതീരത്ത് കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളായ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ 5 പേരും സഹോദരങ്ങളാണ്. പ്രതികളിൽ ഒരാളുടെ മകന്റെ മരണത്തിന്റെ പ്രതികാരമായി ഏഴു പേരെയും കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരിൽ മൂന്നു പേർ മൂന്നു മുതൽ ഏഴു വയസ്സുവരെയുള്ള കുട്ടികളാണ്. ദൗണ്ഡ് താലൂക്കിലെ ഭീമാ നദീതീരത്ത് കഴിഞ്ഞയാഴ്ചയാണ് ഏഴു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുണെയിൽ 7 പേരുടെ മരണം: സഹോദരങ്ങളായ 5 പേർ പിടിയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.