ADVERTISEMENT

നവിമുംബൈ∙ അടിസ്ഥാന സൗകര്യവികസനം, ചേരിപുനർനിർമാണം, നഗരസൗന്ദര്യവൽക്കരണം, വിദ്യാഭ്യാസം ,ആരോഗ്യം തുടങ്ങി വിവിധ മേഖലകൾക്ക് ഉൗന്നൽ നൽകി പൻവേൽ കോർപറേഷൻ 2316 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചു. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെ ഇംഗ്ലിഷ് മിഡിയം സ്കുളുകൾ ആരംഭിക്കാനും തുക നീക്കിവച്ചിട്ടുണ്ട്.

പിഎംസി പരിധിയിൽ ആരോഗ്യനിലവാരം മെച്ചപ്പെടുത്തുന്നതിന് 450 കിടക്കകളുള്ള മാതൃശിശു സംരക്ഷണ ആശുപത്രി, പകർച്ചവ്യാധികളും, മറ്റ് രോഗങ്ങളും കണ്ട്  പിടിക്കുന്നതിന് അത്യാധുനിക സൗകര്യങ്ങളുള്ള ലാബുകൾ, 9 അർബൻ പ്രൈമറി ഹെൽത് സെന്ററുകൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, മൊബൈൽ ലാബോറട്ടറികൾ എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.  നേരത്തെ 1499 കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചിരുന്നുവെങ്കിലും അത് അംഗീകരിക്കാൻ അംഗങ്ങൾ തയാറാകാതെ വന്നതോടെ പുതുക്കിയ ബജറ്റ് അവതരിപ്പിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com