മുംബൈ∙ റമസാൻ മാസത്തിൽ ആവശ്യക്കാർ വർധിച്ചതിനാൽ പഴവർഗങ്ങളുടെ വില ഉയർന്നു. ഉഷ്ണ കാലാവസ്ഥയും പഴവർഗങ്ങൾ കൂടുതൽ കഴിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു. മിക്ക ഇനങ്ങൾക്കും 20 ശതമാനമെങ്കിലും വില വർധിച്ചിട്ടുണ്ട്. ആപ്പിളിനു കിലോയ്ക്ക് 200 രൂപയാണ് വില.
തണ്ണിമത്തനു 70-90, മുന്തിരി:100-130, മാതളനാരങ്ങ- 160, സപ്പോട്ട-80, ഓറഞ്ച് :100-130, സബർജിൽ-160, ചെറുപഴം ഡസനു- 90, റോബസ്റ്റ-40 എന്നിങ്ങനെയാണ് വില. പഴവർഗങ്ങളുടെ വരവ് വർധിച്ചിട്ടുണ്ടെങ്കിലും ആവശ്യക്കാർ കൂടിയതിനാലാണ് വില വർധിക്കുന്നതെന്ന് വാശി എപിഎംസി ഫ്രൂട്ട് മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു.