ADVERTISEMENT

മുംബൈ∙ മത്സ്യലഭ്യത കുറവായതിനാലാണ് വിലക്കൂടുതൽ എന്നാണ് മത്സ്യക്കച്ചടക്കാരുടെ പതിവു പല്ലവി. എന്നാൽ, സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം മത്സ്യലഭ്യതയിൽ മുൻവർഷത്തേക്കാൾ 38 ശതമാനത്തിന്റെ വർധനയുണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത്രയേറെ മത്സ്യലഭ്യത കൂടിയിട്ടും ഉപയോക്താക്കൾക്ക് കാര്യമായ വിലക്കുറവ് ലഭിച്ചിട്ടില്ല. ലഭിച്ച മത്സ്യങ്ങളുടെ നല്ലൊരു ശതമാനവും കയറ്റി അയച്ചതാണ് ആഭ്യന്തര ഉപഭോക്താക്കൾക്കുള്ള മീൻവില കുറയാതിരിക്കാനുളള കാരണം. 

ശരിക്കും ചാകര 

2021ൽ 1.23 ലക്ഷം ടൺ മത്സ്യം മഹാരാഷ്ട്രയിൽ നിന്നു പിടിച്ചപ്പോൾ 2022ൽ ഇത് 1.7 ലക്ഷം ടൺ ആയി ഉയർന്നു. മത്സ്യങ്ങളുടെ പ്രജനനത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തിയത്. മുട്ടകൾ കൂട്ടത്തോടെ  ഒരേ സമയം വിരിഞ്ഞതും അനുകൂലമായ പാരിസ്ഥിതിക സാഹചര്യങ്ങളും ഈ വർധനയ്ക്ക് പിന്നിലുണ്ടെന്ന് വിദഗ്ധർ പറയുന്നു. രാജ്യത്ത് 2022ൽ മത്തിയുടെ ലഭ്യതയിൽ വൻവർധനയാണ് ഉണ്ടായത്. 2021നെ അപേക്ഷിച്ച് 188 ശതമാനമാണ് വർധന. ചെമ്മീനിലും വലിയ വർധനയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.  

ചെമ്മീൻ ലഭ്യത 9000 ടണ്ണിൽ നിന്ന് 18000 ടണ്ണായി വർധിച്ചു. വാളയുടെ എണ്ണത്തിലുമുണ്ട് വർധന. 4600 ൽ നിന്ന് ഇരട്ടിയിലേറെയായി. മോശം കാലാവസ്ഥ മൂലം 2018ലും 2019ലും മത്സ്യബന്ധനത്തിൽ ഗണ്യമായ ഇടിവ് വന്നിരുന്നു. പിന്നീട് കോവിഡ് കാലത്ത്  സ്ഥിതി കൂടുതൽ മോശമായ ശേഷമാണ് 2022ൽ മെച്ചപ്പെട്ടത്. ബംഗാൾ, തമിഴ്നാട്, പുതുച്ചേരി, ഗുജറാത്ത്, ഒഡിഷ തുടങ്ങി മത്സ്യബന്ധനം ഏറെ നടക്കുന്ന സംസ്ഥാനങ്ങളിലും 2022ൽ മത്സ്യബന്ധനത്തിൽ വലിയ വർധനയുണ്ടായതായും സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com