ADVERTISEMENT

മുംബൈ∙ താനെയിൽ നിന്നു മാത്രം കഴി‍ഞ്ഞ ഒരു വർഷത്തിനിടെ കാണാതായത് 2462 പെൺകുട്ടികളെയെന്ന് റിപ്പോർട്ട്. അന്വേഷണം നടന്നെങ്കിലും 535 പേരെ സംബന്ധിച്ച് വിവരമൊന്നുമില്ല.  സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണെന്നും കേസുകളിൽ വിശദമായ അന്വേഷണം നടത്തണം സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ രൂപാലി ചക്കാങ്കർ ആവശ്യപ്പെട്ടു.

താനെയിൽ നിന്ന് കാണാതായവരിൽ 1962 പേരെ കണ്ടെത്താനായിട്ടുണ്ട്. പല വിധ പ്രശ്നങ്ങളാണ് ഇതിനു പിന്നിലുണ്ടായത്.  കാണാതായ 535 പേർ മനുഷ്യക്കടത്തിന് ഇരയായെന്ന സംശയവവും രൂപാലി പങ്കുവച്ചിട്ടുണ്ട്. നേരത്തെയും സംസ്ഥാനത്ത് സ്ത്രീകളെ കാണാതാകുന്ന സംഭവത്തിൽ ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുള്ള രൂപാലി ചക്കങ്കർ മനുഷ്യക്കടത്ത് സംഘങ്ങളെ അമർച്ച ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

ജോലി സ്ഥലങ്ങളിൽ സ്ത്രീകൾ പീഡനത്തിന് വിധേയരാകുന്നുണ്ടെന്ന പരാതിയിലും ഫലപ്രദമായ ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും വനിതാ പരാതിപരിഹാര സെൽ രൂപീകരിക്കണമെന്നും അവർ പറഞ്ഞു. 3 മാസത്തിനകം പരാതിപരിഹാര സെൽ രൂപീകരിക്കാത്ത എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നടപടി എടുക്കാനും വനിതാ കമ്മിഷൻ അധ്യക്ഷൻ സംഘടിപ്പിച്ച അദാലത്തിൽ നിർദേശിച്ചിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com