ADVERTISEMENT

മുംബൈ ∙ മധ്യറെയിൽവേയിൽ സ്മാർട് ടിക്കറ്റ് ബുക്കിങ്ങിന് പ്രചാരമേറുന്നു. യുടിഎസ് ആപ്പും ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനും (എടിവിഎം) ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണത്തിൽ വൻവർധന. ജനുവരി ഒന്ന് മുതൽ മേയ് 26 വരെ 13.93 കോടി ലോക്കൽ ട്രെയിൻ യാത്രക്കാരാണ് ഇൗ വിധത്തിൽ ടിക്കറ്റ് എടുത്തിരിക്കുന്നത്; പ്രതിദിനം 9.6 ലക്ഷം പേർ.

ജനുവരി മുതൽ മേയ് 26 വരെ 525 കോടി രൂപയാണ് ലോക്കൽ ട്രെയിൻ ടിക്കറ്റിൽ നിന്നുള്ള മധ്യറെയിൽവേയുടെ വരുമാനം. ഇതിൽ 165 കോടി രൂപ യുടിഎസ് ആപ്പിൽ നിന്നും എടിവിഎമ്മിൽ നിന്നുമാണെന്ന് അധികൃതർ പറഞ്ഞു. പതിയെ ഡിജിറ്റൽ വഴിയിലേക്ക് യാത്രക്കാർ മാറുന്നതിന്റെ സൂചനയാണ് ഇതെന്ന് അധികൃതർ പറഞ്ഞു.

ടിക്കറ്റ് വെൻഡിങ് മെഷീനുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും കൂടിവരുകയാണ്. ഉപയോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ ലളിതമാക്കിയത് യുടിഎസ് ആപ്പിന്റെ സ്വീകാര്യത വർധിക്കാൻ കാരണമായി.ടിക്കറ്റ് എടുക്കാനും സീസൺ ടിക്കറ്റാണെങ്കിൽ അത് പുതുക്കാനും മൊബൈൽ ആപ് ഉപയോഗിച്ച് സാധിക്കും. ഡിജിറ്റൽ ടിക്കറ്റ് ആയതിനാൽ പേപ്പർ ചെലവുകൾ ഉണ്ടാകുന്നുമില്ല. 

ജോലി കഴിഞ്ഞ് വരുന്ന വഴിക്കോ ഓഫിസിൽ നിന്നിറങ്ങുമ്പോഴോ യുടിഎസ് വഴി ടിക്കറ്റെടുക്കാൻ സാധിക്കും. സ്റ്റേഷനിൽ വന്ന് ക്യു നിൽക്കേണ്ടതില്ലെന്നതാണ് പ്രധാന സൗകര്യം. ഇംഗ്ലിഷ്, ഹിന്ദി, മറാഠി ഭാഷകൾ ഉപയോഗിക്കാനുള്ള സൗകര്യം ആപ്പിലുണ്ട്.  ഇതെല്ലാമാണ് ആപ്പിനെ കൂടുതൽ പ്രിയങ്കരമാക്കി മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com