ADVERTISEMENT

മുംബൈ ∙ നാളെ മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. ഇനി രണ്ടു മാസം മത്സ്യലഭ്യത കുറയും. വിലയും കൂടും. നിരോധനത്തിനു മുന്നോടിയായി ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകൾ കരയ്ക്കു കയറ്റിത്തുടങ്ങി. മത്തി ഒഴികെ മലയാളി ഏറെ ഇഷ്ടപ്പെടുന്ന പലതരം മത്സ്യങ്ങൾ മുംബൈയിലും സമീപ പ്രദേശങ്ങളിലും സുലഭമാണ്.

ആവോലി, നെയ്മീൻ, ചെമ്മീൻ, ചൂര, വാള, സ്രാവ്, പാമ്പാട, അയല, കൊഴുവ, കിളിമീൻ, കൂന്തൽ, കണവ, വേളൂരി തുടങ്ങിയവ നിലവിൽ വിപണിയിൽ ലഭ്യമാണ്. രണ്ടു മാസത്തെ ട്രോളിങ് നിരോധനം വരുന്നതോടെ ഇവയുടെ വരവ് നന്നേ കുറയും. ലഭ്യമായവയ്ക്ക് വില കുത്തനെ ഉയരുകയും ചെയ്യും.

ട്രോളിങ് നിരോധന കാലത്ത് തീരക്കടലിൽ മത്സ്യബന്ധനം നടത്താൻ ചെറുവള്ളങ്ങൾക്ക് നിരോധനമില്ല എന്നതിനാൽ അങ്ങനെ നിന്നു ലഭിക്കുന്ന മത്സ്യങ്ങൾ മാത്രമാകും വിപണിയിലെത്തുക. മഴക്കാലമെത്തുമ്പോൾ ഉണക്കമീൻ മുൻകൂട്ടി വാങ്ങി സൂക്ഷിക്കുന്നത് മറുനാട്ടിൽ പതിവാണ്. മത്സ്യാഹാരപ്രിയരായ മലയാളികളും ഉണക്ക ബോംബിൽ, മാന്തൾ മുതലായവ മഴക്കാലത്തേക്കായി സംഭരിക്കാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com