ബറോഡ ∙ ഉന്നതവിജയം നേടിയ വിദ്യാർഥിക്ക് എയ്മ നൽകുന്ന പോൾ ഡീക്ലാസ് പുരസ്കാരം വഡോദര നവരചന സ്കൂളിലെ അഞ്ജലി രഞ്ജിത്തിന് സമ്മാനിച്ചു. 10,000 രൂപയും ശിൽപവും ഉൾപ്പെടുന്ന പുരസ്കാരം അഞ്ജലിയുടെ മാതാപിതാക്കൾ ഏറ്റുവാങ്ങി. ഗുജറാത്ത് ഘടകത്തിന്റെ പൊതുയോഗം ബറോഡയിൽ നടത്തി.
നാഷനൽ സീനിയർ വൈസ് പ്രസിഡന്റ് മോഹൻ ബി.നായർ അധ്യക്ഷത വഹിച്ചു. എയ്മ ഗുജറാത്ത് പ്രസിഡന്റ് വി.പി.കെ.ഉണ്ണി, സെക്രട്ടറി വിജയകുമാർ, ട്രഷറർ ഗംഗാധരൻ, വൈസ് പ്രസിഡന്റ് ശൈലേഷ് നായർ എന്നിവർ പ്രസംഗിച്ചു. മുൻ അംഗം സി.വി.രവീന്ദ്രൻ മേനോന്റെ അകാല വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.