ADVERTISEMENT

മുംബൈ ∙ മുംബൈയിൽ നിന്നു ഗോവയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ 3ന് സർവീസ് ആരംഭിച്ചേക്കും. പതിവു 16 കോച്ച് ട്രെയിനിനു പകരം എട്ടു കോച്ചുകൾ മാത്രമുള്ള വന്ദേഭാരത് ആയിരിക്കും ഓടിക്കുക എന്നാണ് സൂചന. ഉദ്ഘാടനവേളയിലെ തിരക്ക് കഴിഞ്ഞാൽ യാത്രക്കാർ കുറഞ്ഞേക്കുമെന്നതിനാലാണ് കോച്ചുകൾ കുറയ്ക്കാനുള്ള ആലോചന. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല.

സമയക്രമം, നിരക്ക് എന്നിവ അടക്കമുള്ള കാര്യങ്ങളിലും തീരുമാനമാകാനുണ്ട്. മുംബൈയിൽ നിന്ന് ഗോവയിലെ മഡ്ഗാവിലേക്ക് 7 മണിക്കൂറിൽ താഴെ സമയം കൊണ്ട് ഓടിയെത്തുന്ന വിധമായിരിക്കും സർവീസ്. നിലവിൽ തേജസ് എക്സ്പ്രസ് ആണ് ഏറ്റവും വേഗത്തിലെത്തുന്ന ട്രെയിൻ. അതിലും 45 മിനിറ്റ് കുറവ് സമയംകൊണ്ട് വന്ദേഭാരത് എത്തും. 

മുംബൈയിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിക്കുന്ന റൂട്ടാണ് കൊങ്കൺ പാത. കൊങ്കണിലെ മലകളും കടലും കടൽത്തീരങ്ങളും ആസ്വദിച്ച് യാത്ര ചെയ്യാമെന്നതിനാൽ ഗോവയിലേക്കുള്ള സഞ്ചാരികളും വലിയ തോതിൽ കൊങ്കൺ പാതയിലെ ട്രെയിനുകളെ ആശ്രയിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com