മുംബൈ ∙ 190 കോടി രൂപ വിലയുള്ള ആഡംബര ബംഗ്ലാവിലേക്ക് താമസം മാറ്റി ബോളിവുഡ് താരം ഉർവശി റൗട്ടേല. അന്തരിച്ച പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമാതാവുമായ യഷ് ചോപ്രയുടെ ജുഹുവിലെ ബംഗ്ലാവിനോട് ചേർന്നുള്ള നാലുനില ആഡംബര മന്ദിരത്തിലേക്കാണ് താമസം മാറ്റിയിരിക്കുന്നത്. ബംഗ്ലാവ് വാങ്ങിയതാണോ, വാടകയ്ക്കാണോ എന്നതു സ്ഥിരീകരിച്ചിട്ടില്ല. മുറ്റം, പൂന്തോട്ടം, ജിം എന്നിവയടക്കം ഒട്ടേറെ സൗകര്യങ്ങൾ അടങ്ങുന്നതാണ് ബംഗ്ലാവ്. ഉത്തരാഖണ്ഡ് സ്വദേശിയായ ഉർവശി മോഡലിങ് രംഗത്തും സജീവമാണ്.ഹേറ്റ് സ്റ്റോറി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാത്. തമിഴ്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഉർവശി റൗട്ടേല 190 കോടിയുടെ ബംഗ്ലാവിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.