മുംബൈ ∙ ശനിയാഴ്ച വിവാഹത്തിന്റെ 50–ാം വാർഷികം ആഘോഷിച്ച മെഗാസ്റ്റാർ അമിതാഭ് ബച്ചൻ തനിക്ക് ആശംസ അറിയിച്ച സുഹൃത്തുക്കൾക്കും ആരാധകർക്കും നന്ദിയറിയിച്ചു.വിവാഹവാർഷികത്തിന്റെ പിറ്റേന്ന് ബ്ലോഗിലാണ് നന്ദിയറിയിച്ചുള്ള കുറിപ്പ് എഴുതിയത്.
1973 ജൂൺ മൂന്നിനായിരുന്നു അമിതാഭ്– ജയഭാദുരി വിവാഹം. ബച്ചൻ ദമ്പതികളുടെ പല കാലങ്ങളിലെ ചിത്രങ്ങൾ വിവാഹത്തിന്റെ സുവർണജൂബിലി വേളയിൽ മകനും നടനുമായ അഭിഷേക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.