ADVERTISEMENT

മുംബൈ ∙ മധ്യ റെയിൽവേയുടെ ട്രാക്കുകളും പശ്ചിമ റെയിൽവേ ട്രാക്കുകളും സംഗമിക്കുന്ന ദാദർ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളെ ചൊല്ലിയുണ്ടാകുന്ന ആശയക്കുഴപ്പം പതിവായിരിക്കെ ശാശ്വത പരിഹാരത്തിന് നീക്കം. ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി പുതിയ പ്ലാറ്റ്ഫോം നമ്പറുകൾ നൽകാനാണ് പദ്ധതി. 

15 പ്ലാറ്റ്ഫോമുകളാണ് ദാദറിൽ ഉള്ളത്. അതിൽ ഏഴു പ്ലാറ്റ്ഫോമുകൾ പശ്ചിമ റെയിൽവേക്കു കീഴിലും എട്ടെണ്ണം മധ്യ റെയിൽവേക്കു കീഴിലുമാണ്. ഒരേ സ്റ്റേഷനിൽ തന്നെ ഇരുറെയിൽവേ ഡിവിഷനുകളും അവരവരുടെ പ്ലാറ്റ്ഫോം നമ്പറുകൾ ഒന്നിൽ നിന്നു തുടങ്ങുന്നതാണ് പുതിയതായി എത്തുന്ന യാത്രക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.അതിനു പകരം ആദ്യത്തെ ഏഴു പ്ലാറ്റ്ഫോമുകൾ പശ്ചിമ റെയിൽവേയുടെയും എട്ടു മുതൽ 15 വരെ മധ്യ റെയിൽവേയുടേതുമാക്കി പുനഃക്രമീകരിക്കാനാണ് നീക്കം. 

സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് ആയിരക്കണക്കിനു പേർ പ്രതിദിനം ദാദർ സ്റ്റേഷനിൽ എത്തുന്നുണ്ട്. പ്ലാറ്റ്ഫോം മാറിപ്പോകുന്നതും ട്രെയിൻ നഷ്ടപ്പെടുന്നതും നെട്ടോട്ടവുമെല്ലാം പതിവാണ്. രണ്ടു റെയിൽവേ പാതകളിലുമായി പ്രതിദിനം നാലര ലക്ഷത്തോളം യാത്രക്കാർ എത്തുന്ന സ്റ്റേഷനാണ് ദാദർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com