ADVERTISEMENT

താനെ ∙ ഓടിക്കൊണ്ടിരുന്ന കാറിലേക്ക് ഇരുമ്പുകമ്പി തുളച്ചുകയറിയത് പരിഭ്രാന്തി പരത്തി. താനെയിലെ തീൻഹാത് നാക്കയിലെ പെട്രോൾ പമ്പിനു സമീപത്ത് കൂടി കാർ പോകുന്നതിനിടെയാണ് സംഭവം. ഡ്രൈവർക്കൊപ്പം 3 യാത്രക്കാരും കാറിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരുക്കുകളില്ല.  

മെട്രോ നിർമാണത്തിനിടെ തൊഴിലാളികളിൽ ഒരാളുടെ കയ്യിൽ നിന്ന് തെന്നിപ്പോയ ഇരുമ്പുകമ്പി താഴേക്ക് വീഴുകയായിരുന്നു. തുടർന്ന് ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും പൊലീസും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com