സീരിയൽ നടിയുടെ പീഡനപരാതി: നിർമാതാവിനെതിരെ കേസെടുത്തു
Mail This Article
×
മുംബൈ ∙ സീരിയൽ നടിയുടെ പീഡനപരാതിയിൽ നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ കേസെടുത്ത് പൊലീസ്. നിർമാതാവ് അസിത് കുമാർ മോദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജിതിൻ ബജാജ്, ഓപ്പറേഷൻ മേധാവി സൊഹൈൽ രമണി എന്നിവർക്കെതിരെയാണ് പീഡനക്കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിർമാതാക്കളുടെ പീഡനം സഹിക്കവയ്യാതെയാണ് ജനപ്രിയ സീരിയലിൽ നിന്ന് പിന്മാറിയതെന്ന് അറിയിച്ച് കഴിഞ്ഞ മാസം പവയ് പൊലീസിൽ നൽകിയ നടി പരാതി നൽകിയിരുന്നു.അതേസമയം, നടി പണം തട്ടാൻ ശ്രമം നടത്തുകയാണെന്ന ആരോപണം നിർമാതാക്കൾ ഉന്നയിച്ചിരുന്നു. സഹകരിക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കി തങ്ങളാണ് നടിയെ സീരിയലിൽ നിന്ന് മാറ്റിയത്. ഇതിൽ പ്രകോപിതയായ അവർ പീഡനപരാതി നൽകിയെന്നാണ് നിർമാതാവിന്റെ ആരോപണം.കേസിൽ വിശദമായി അന്വേഷണം നടത്തുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.