പരാതികൾക്ക് പരിഹാരം; പ്രീപെയ്ഡ് സ്മാർട് മീറ്റർ സ്ഥാപിക്കാൻ ബെസ്റ്റ്

HIGHLIGHTS
  • തെറ്റായ മീറ്റർ റീഡിങ്, അമിത ബിൽ തുടങ്ങിയ പരാതികൾ ഒഴിവാകും
electricity
SHARE

മുംബൈ ∙ സാധാരണ ഇലക്ട്രിക് മീറ്ററുകൾക്ക് പകരം പ്രീപെയ്ഡ് സ്മാർട് മീറ്ററുകൾ സ്ഥാപിക്കുന്ന ജോലികൾക്ക്  ബിഎംസിയുടെ വൈദ്യുതി വിതരണ കമ്പനിയായ ബെസ്റ്റ് അടുത്ത മാസം തുടക്കമിടും. കരാറുകാരായ അദാനി ഇലക്ട്രിസിറ്റിയാണ് മീറ്ററുകൾ സ്ഥാപിക്കുക. സ്മാർട് മീറ്റർ നിലവിൽ വരുന്നതോടെ തെറ്റായ മീറ്റർ റീഡിങ്ങുമായും അമിത ബിൽ ചുമത്തുന്നതുമായും ബന്ധപ്പെട്ടുള്ള ഉപയോക്താക്കളുടെ പരാതി പൂർണമായും നിലയ്ക്കുമെന്നാണ് പ്രതീക്ഷ.

ഉപഭോക്താക്കൾക്ക് വൈദ്യുതി ഉപഭോഗത്തെക്കുറിച്ചുള്ള അലർട്ടുകൾ ഇടയ്ക്കിടെ ലഭിക്കുമെന്നതിനാൽ വൈദ്യുതിച്ചെലവ് നിയന്ത്രിക്കാനുമാവും. മുൻകൂർ പണം അടയ്ക്കുന്നതിനാൽ ബിൽ തുക അടയ്ക്കാൻ വൈകുന്നതു കാരണമുള്ള പിഴയും ഒഴിവാകും. മീറ്റർ റീഡിങ് എടുക്കാൻ ജീവനക്കാർ വീടുവീടാന്തരം കയറിയിറങ്ങുന്ന ജോലി ഒഴിവാകുന്നതിനാൽ ബെസ്റ്റിന് അത്രയും ജീവനക്കാരെ മറ്റ് ജോലികൾക്ക് വിനിയോഗിക്കാനും സാധിക്കും.  

എന്തെങ്കിലും കാരണത്താലുള്ള വൈദ്യുതി മുടക്കം ബെസ്റ്റിന് സ്മാർട്ട് മീറ്റർ വഴി പെട്ടെന്ന് അറിയാനാകുമെന്നതിനാൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കാലതാമസമെടുക്കില്ലെന്നും അധികൃതർ പറയുന്നു. 10.50 ലക്ഷം ഉപഭോക്താക്കളാണ് ബെസ്റ്റിനുള്ളത്.അതേസമയം, പ്രീപെയ്ഡ് സ്മാർട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള 1,300 കോടി രൂപയുടെ കരാർ അദാനിക്കു നൽകിയത് വിവാദമായിരുന്നു.

അദാനിയെ സഹായിക്കാനുള്ള ബിജെപിയുടെ താൽപര്യമാണ് കരാർ നൽകിയതെന്നു കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ടെൻഡർ നടപടികൾ പ്രകാരമാണ് കരാർ നൽകിയതെന്നാണ് ബിഎംസി അധികൃതരുടെ പ്രതികരണം. നിലവിൽ സർക്കാർ നിയോഗിച്ച അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിലാണ് ബിഎംസി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS