ADVERTISEMENT

മുംബൈ ∙ കുട്ടികൾക്കായി രാജ്യാന്തര നിലവാരത്തിൽ ‘മ്യൂസിയം ഓഫ് സൊലൂഷൻസ്’ എന്ന പേരിൽ ലോവർ പരേലിൽ തയാറാക്കിയ മ്യൂസിയം നാളെ പ്രവർത്തനം ആരംഭിക്കും. 10 നിലകളിലായി ഒരുലക്ഷം ചതുരശ്രയടിയിലാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. ജിൻഡാൽ എജ്യുക്കേഷൻ ട്രസ്റ്റ് മാനേജിങ് ഡയറക്ടർ തൻവി ജിൻഡാലിന്റെ നേതൃത്വത്തിലാണ് പദ്ധതി. 210 കോടി രൂപയാണ് ചെലവ്.

വിനോദത്തിനും വിജ്ഞാനത്തിനും പ്രാധാന്യം നൽകുന്ന കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. കണ്ടൽക്കാടുകൾ, തുരങ്കങ്ങൾ, എന്നിവയ്ക്കൊപ്പം കുട്ടികളുടെ സർഗശേഷിയെ ഉണർത്താൻ കഴിയുന്ന ഗെയിമുകളും ഇവിടെയുണ്ട്. വിവിധ രാജ്യങ്ങളിലെ കുട്ടികളുടെ മ്യൂസിയങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് മുംബൈയിൽ അത്തരത്തിലൊന്ന് ഒരുക്കാൻ തീരുമാനിച്ചതെന്ന് തൻവി ജിൻഡാൽ പറഞ്ഞു.

ലണ്ടൻ സയൻസ് മ്യൂസിയം, ആംസ്റ്റർഡാമിലെ നെമോ മ്യൂസിയം, സാൻഫ്രാൻസിസ്കോയിലെ സാനോസെ ടെക് മ്യൂസിയം എന്നിവിടങ്ങളിൽ നിന്നെല്ലാം ആശയം സ്വീകരിച്ചിട്ടുണ്ട്. എല്ലാ തിങ്കളാഴ്ചകളിലും പ്രവേശനം സൗജന്യമാണ്. സ്കൂൾ ഗ്രൂപ്പുകൾക്ക് ഇളവുകളുമുണ്ട്. 400 മുതൽ 600 രൂപ വരെയാണ് പ്രവേശനപാസിന്റെ നിരക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com