ADVERTISEMENT

മുംബൈ  ∙ ഈസ്റ്ററിന് നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ഇപ്പോൾ ടിക്കറ്റെടുക്കാം. ഒട്ടേറെ പേർ ഇതിനകം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. മാർച്ച് 31നാണ് ഈസ്റ്റർ. കുർളയിൽ നിന്നു കൊച്ചുവേളി വരെയുള്ള നേത്രാവതി എക്സ്പ്രസിൽ (16345) ഇന്നലെ വൈകിട്ടത്തെ സ്ഥിതി പ്രകാരം മാർച്ച്  25ന് സ്ലീപ്പറിൽ 132, തേഡ് എസിയിൽ 146, സെക്കൻഡ് എസിയിൽ 31, 26ന് സ്ലീപ്പറിൽ 237, തേഡ് എസിയിൽ 178, സെക്കൻഡ് എസിയിൽ 10, 27ന് സ്ലീപ്പറിൽ 132, തേഡ് എസിയിൽ 146, സെക്കൻഡ് എസിയിൽ 31 കൺഫേം ടിക്കറ്റ് ലഭ്യമാണ്. 

 കുർള-കൊച്ചുവേളി സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ (22113) മാർച്ച് 26ന് സ്ലീപ്പറിൽ 237, തേഡ് എസിയിൽ 178, സെക്കൻഡ് എസിയിൽ 10 ടിക്കറ്റ് ലഭ്യം. മംഗള-ലക്ഷദ്വീപ് എക്സ്പ്രസിൽ (12618) പൻവേലിൽ നിന്ന് എറണാകുളം ജംക്‌ഷൻ വരെ മാർച്ച് 25ന് സ്ലീപ്പറിൽ 30, തേഡ് എസിയിൽ 66, സെക്കൻഡ് എസിയിൽ 22  മാർച്ച്  26ന്  സ്ലീപ്പറിൽ 34,  തേഡ് എസിയിൽ 14, സെക്കൻഡ് എസിയിൽ 22,  27ന്  സ്ലീപ്പറിൽ 33 , തേഡ് എസിയിൽ 66, സെക്കൻഡ് എസിയിൽ 22 ടിക്കറ്റ് ലഭ്യമാണ്. 

കുർള-എറണാകുളം തുരന്തോ എക്സ്പ്രസിൽ മാർച്ച് 26ന് സ്ലീപ്പറിൽ 247,  തേഡ് എസിയിൽ 194,  സെക്കൻഡ് എസിയിൽ 33, ഫസ്റ്റ് എസിയിൽ 14  ടിക്കറ്റ് ലഭ്യം. കുർള-കൊച്ചുവേളി-ഗരീബ് രഥ് എക്സ്പ്രസിൽ  (12201)   മാർച്ച് 27ന് തേഡ് എസിയിൽ 213 കൺഫേം ടിക്കറ്റ് ഉണ്ട്.

ശബരി സ്പെഷലിൽ ടിക്കറ്റ് 
ശബരിമല തീർഥാടകർക്കായും ക്രിസ്മസ്, പുതുവത്സര സീസണിൽ നാട്ടിലെത്താൻ  ആഗ്രഹിക്കുന്നവർക്കുമായി  ആരംഭിച്ച പൻവേലിൽ നിന്നു നാഗർകോവിൽ വരെയുള്ള (06076) പ്രതിവാര ശബരിമല സ്പെഷൽ ട്രെയിനിൽ ഒട്ടേറെ കൺഫേം ടിക്കറ്റ് ലഭ്യമാണ്. ഇന്നു മുതൽ ജനുവരി 17  വരെ ബുധനാഴ്ചകളിലാണ് കേരള ദിശയിൽ സ്പെഷൽ ട്രെയിൻ ഉള്ളത്. രാത്രി 11.50നാണ് പൻവേലിൽ നിന്നു പുറപ്പെടുക. 

ഇന്നലെ വൈകിട്ടത്തെ നില പ്രകാരം പൻവേലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്ലീപ്പറിൽ  ഇന്ന് 345, അടുത്ത മാസം 6ന് 459, 13ന് 539, 20ന് 507, 27ന് 521, ജനുവരി 3ന് 554 തേഡ് എസിയിൽ ഇന്ന് 199, അടുത്ത മാസം 6ന് 459, 13ന് 539, 20ന് 507, 27ന് 521, ജനുവരി 3ന് 223  സെക്കൻഡ്  എസിയിൽ ഇന്ന് 13, അടുത്ത മാസം 6ന് 18,  13ന് 18, 20ന് 13, 27ന് 18, ജനുവരി 3ന് 25  കൺഫേം ടിക്കറ്റ് ലഭ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com