ADVERTISEMENT

മുംബൈ∙ പതിവിലും നേരത്തെ ചൂടു കൂടിയതോടെ ജനജീവിതം ദുസ്സഹമാകുന്നു. കഴിഞ്ഞ10 വർഷത്തിനിടയിൽ ജനുവരിയിലെ ഏറ്റവും ഉയർന്ന താപനിലയാണ്  വെള്ളിയാഴ്ച രേഖപ്പെടുത്തിയത്– 36 ഡിഗ്രി. പതിവിലും നാല് ഡിഗ്രി സെൽഷ്യസ് മുകളിലാണിത്. ഈർപ്പം കൂടിയ തെക്കുകിഴക്കൻ കാറ്റിന്റെ വരവാണ് താപനില ഉയർത്തുന്നതെന്ന് വിദഗ്ധർ പറയുന്നു. ശനിയാഴ്ച 34 ഡിഗ്രി സെൽഷ്യസായി കുറഞ്ഞെങ്കിലും താപനില ഇനിയും ഉയരാനാണു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം അധികൃതർ മുന്നറിയിപ്പു നൽകുന്നു.

വരാൻ പോകുന്ന വരൾച്ചയുടെ സൂചനയാണ് അസാധാരണമായി ഉയരുന്ന പകൽ താപനിലയെന്നാണ് വിദഗ്ധർ പറയുന്നത്. മാർച്ച്  ആദ്യം കാണേണ്ട കാലാവസ്ഥയാണ്  ജനുവരി പകുതിക്കു മുൻപേ അനുഭവപ്പെടുന്നത്. പകൽ കിഴക്കൻ‌ കാറ്റ് അടിക്കുന്നതിന്റെ അളവ് മുൻവർഷങ്ങളിൽ നിന്ന് വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ താപനില 36 ഡിഗ്രിയായി ഉയർന്നിരുന്നു. പിന്നീട് ഓരോ ദിവസവും ചൂടുകൂടി. തണുപ്പുകാലത്തിന്റെ ദൈർഘ്യം സാധാരണ മൂന്ന് മാസമായിരുന്നു. കുറച്ച് വർഷങ്ങളായി ഇതിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു. ഉഷ്ണം പിടിമുറുക്കിയതോടെ വൈറൽ രോഗങ്ങളും വർധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com