കെട്ടിടാവശിഷ്ടങ്ങൾ വഴിയിൽ തള്ളിയാൽ സിസിടിവി പിടിക്കും
Mail This Article
മുംബൈ ∙ നിർമാണ അവശിഷ്ടങ്ങൾ തുറസ്സായ സ്ഥലങ്ങളിലും മൈതാനങ്ങൾക്കു സമീപവും കുട്ടികളുടെ പാർക്കുകൾക്കു സമീപവും തള്ളുന്നെന്ന പരാതിയിൽ നടപടിയുമായി ബിഎംസി. സ്ഥിരമായി മാലിന്യം തള്ളുന്ന 30 ഇടങ്ങളിൽ ഒരു മാസത്തിനുള്ളിൽ 49 സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. മാലിന്യം തള്ളുന്നവരെ പിടികൂടാൻ വാർഡ് അടിസ്ഥാനത്തിൽ പ്രത്യേക സ്ക്വാഡുകൾക്കും രൂപം നൽകി. നിർമാണ അവശിഷ്ടങ്ങൾ അനധികൃതമായി തള്ളുന്ന വാഹനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കത്തും നൽകിയിട്ടുണ്ട്.
നഗരത്തിൽ ഏഴായിരത്തോളം ഇടങ്ങളിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഗോരേഗാവ്, അന്ധേരി, ദക്ഷിണ മുംബൈ മേഖലകളിൽ നിന്നാണ് കെട്ടിടാവശിഷ്ടങ്ങൾ തള്ളുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ഉയർന്നത്. ഗോരേഗാവിൽ 20 അടിയോളം ഉയരത്തിൽ കെട്ടിടാവശിഷ്ടങ്ങൾ തള്ളിയതിനെതിരെ കനത്ത പ്രതിഷേധം ഉയർന്നിരുന്നു.