ചെലവ് കൂടും; പാസ് നിരക്ക് കൂട്ടി ബെസ്റ്റ്
Mail This Article
മുംബൈ ∙ ബെസ്റ്റ് പാസുകളുടെ നിരക്കിൽ വർധന. പ്രതിദിന, പ്രതിവാര, പ്രതിമാസ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് ഈ നീക്കം. പ്രതിവാര പാസെടുക്കുന്നവർക്ക് നേരത്തേ 59 രൂപ (6 രൂപ ടിക്കറ്റ് നിരക്കിൽ) മുടക്കിയാൽ 15 യാത്രകൾ നടത്താമായിരുന്നു. ഇത് 70 രൂപയായി വർധിപ്പിച്ചു. അതേസമയം, മിനിമം ടിക്കറ്റ് നിരക്ക് 6 രൂപയായി തുടരും. വിദ്യാർഥികൾക്കും മുതിർന്നവർക്കും നൽകിയിരുന്ന ആനുകൂല്യങ്ങളിലും മാറ്റമുണ്ടാവില്ല. ദിവസേന 35 ലക്ഷത്തോളം യാത്രക്കാരാണ് ബെസ്റ്റ് ബസുകളെ ആശ്രയിക്കുന്നത്. ലോക്കൽ ട്രെയിൻ കഴിഞ്ഞാൽ നഗരത്തിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന പൊതുഗതാഗത മാർഗമാണിത്.
പ്രതിവാര പാസ്
ടിക്കറ്റ് നിരക്ക്, പുതുക്കിയ നിരക്ക്, പഴയ നിരക്ക്
6 രൂപ ടിക്കറ്റ് 70 59
13 രൂപ ടിക്കറ്റ് 175 159
19 രൂപ ടിക്കറ്റ് 265 229
25 രൂപ ടിക്കറ്റ് 350 299
പ്രതിമാസ പാസ്
6 രൂപ ടിക്കറ്റ് 600 299
13 രൂപ ടിക്കറ്റ് 1400 749
19 രൂപ ടിക്കറ്റ് 2100 1099
25 രൂപ ടിക്കറ്റ് 2700 1449