ADVERTISEMENT

മുംബൈ ∙ തീരദേശപാതയുടെ മറൈൻ ലൈൻസ് മുതൽ വർളി വരെയുള്ള ആദ്യഘട്ടം 12ന് മുൻപ് തുറന്നേക്കും. നേരത്തെ ഫെബ്രുവരി 19ന് പാത തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ സമയം ലഭിക്കാത്തതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. വിഡിയോ കോൺഫറൻസ് വഴി മാർച്ച് 12ന് ഉദ്ഘാടനം നടത്താനുള്ള സാധ്യതയാണ് ബിഎംസിയും സർക്കാരും നോക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വരുന്നതിന് മുൻപേ പാത തുറക്കുകയെന്ന ലക്ഷ്യത്തോടെ തിരക്കിട്ട നീക്കങ്ങളാണ് നടത്തുന്നത്. 

മറൈൻലൈൻസിൽ നിന്നു കാന്തിവ്‌ലി വരെയുള്ള 29.2 കിലോമീറ്റർ ഒന്നാംഘട്ടപാതയിൽ മറൈൻലൈൻസ് മുതൽ വർളി വരെയുള്ള 10.58 കിലോമീറ്റർ ഭാഗമാണ് തുറക്കുന്നത്. പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതും ചെലവ് വഹിച്ചതും ബിഎംസിയാണ്. രണ്ടാം ഘട്ടത്തിന്റെ നിർമാണച്ചുമതല മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റിക്കാണ്. ഇതിനും കരാർ നൽകിക്കഴിഞ്ഞു. അതിവേഗം പദ്ധതി പൂർത്തിയാക്കാൻ 4 കമ്പനികൾക്കാണ് കരാർ നൽകിയത്.

കടലിനടിയിലൂടെ തുരങ്കം
അടിസ്ഥാനസൗകര്യ വികസനത്തിൽ വലിയ മാറ്റം കൊണ്ടുവരുന്ന തീരദേശപാതയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് കടലിനടിയിലൂടെയുള്ള ഇരട്ടത്തുരങ്കങ്ങളാണ്. സമുദ്രനിരപ്പിൽ നിന്ന് 17 മീറ്റർ മുതൽ 20 മീറ്റർ വരെ താഴ്ത്തിയാണ് തുരങ്കനിർമാണം. തുരങ്കം ഗിർഗാവിൽ നിന്നാരംഭിച്ച് ബ്രീച്ച് കാൻഡിയിലെ പ്രിയദർശിനി പാർക്കിന് സമീപമാണ് അവസാനിക്കുന്നത്.

ടോളില്ലാത്ത പാത, അതിവേഗയാത്ര
പാതിയിൽ ആദ്യഘട്ടത്തിൽ ടോൾ പിരിവ് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു. തീരദേശപാതയുടെ ആദ്യഘട്ടം തുറക്കുന്നതോടെ, ദക്ഷിണ മുംബൈയിൽ നിന്ന് വർളിയിലേക്കെത്താൻ നിലവിൽ അരമണിക്കൂറെടുക്കുന്നത് ഏതാനും മിനിറ്റുകളാകും. സമ്പന്നരുടെ കേന്ദ്രമായ പെഡ്ഡർ റോഡിലെയും മലബാർ ഹില്ലിലെയും ഗതാഗതത്തിരക്കും കുറയും. തീരദേശപാത വർളിയിൽ വച്ച് വർളി–ബാന്ദ്ര കടൽപാലത്തിലേക്ക് ബന്ധിപ്പിക്കുന്നതിനാൽ മറൈൻലൈൻസിൽ നിന്നു ബാന്ദ്രയിലേക്കുള്ള യാത്രാസമയവും കുറയും.

ധർമവീർ സംഭാജി മഹാരാജ് പാത
∙ തീരദേശ റോഡിന്റെ പേര് ധർമവീർ സംഭാജി മഹാരാജ്
∙ റോഡിന്റെ ഒരുവശത്തായി 320 ഏക്കറിൽ പാർക്ക്
∙ പാർക്കിൽ പ്രഭാതസവാരിക്കുള്ള ഇടങ്ങൾ, തിയറ്റർ, സൈക്ലിങ് ട്രാക്ക്, ഭക്ഷണശാലകൾ എന്നിവ.
∙ നിർമാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ വിലയിരുത്ത

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com