ADVERTISEMENT

നവിമുംബൈ∙ പൻവേൽ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ ആരോഗ്യകേന്ദ്രങ്ങളിൽ 5 കോൾഡ‍് റൂമുകൾ സ്ഥാപിച്ചു. സൂര്യാഘാത സാധ്യത മുന്നിൽക്കണ്ടാണ് നടപടി. സൂര്യാഘാതക്കേസുകളിൽ ചികിത്സ ആവശ്യമായവരെ ഉടൻ കൂൾ റൂമുകളിലേക്ക് കൊണ്ടുപോകണം. ഇതിനൊപ്പം ശരീരത്തിലും വസ്ത്രത്തിലും വെള്ളം തളിക്കണം. 

സൂര്യാഘാതമേറ്റാൽ കഠിനമായ തലവേദന, ഓക്കാനം, ഛർദി, തലകറക്കം എന്നിവയ്ക്കു സാധ്യതയുണ്ട്.  ഭക്ഷണം കഴിച്ചിട്ട് മാത്രമേ പുറത്തിറങ്ങാവൂ. ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ കടുത്ത ചൂട് ഏൽക്കുന്നവിധം പുറത്തുപോകരുത്. ആവശ്യത്തിന് വെള്ളം കയ്യിൽ കരുതണമെന്നും ഇടവിട്ട് വെള്ളം കുടിക്കണമെന്നും ആരോഗ്യകേന്ദ്രം നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com