ADVERTISEMENT

മുംബൈ∙ മെട്രോ മൂന്നിനായി മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം മരം വച്ചു പിടിപ്പിക്കുന്നത് ഇഴഞ്ഞ് നീങ്ങുന്നതിനെ ഹൈക്കോടതി വിമർശിച്ചു. മുംബൈ മെട്രോ റെയിൽ കോർപറേഷന് നേരെ കടുത്ത വിമർശനം ഉന്നയിച്ച കോടതി വേഗം മരങ്ങൾ വച്ചുപിടിപ്പിക്കണമെന്ന നിർദേശം നൽകി.സ്റ്റേഷനുകളുടെ നിർമാണ ജോലികൾ പൂർത്തിയാകുന്നതേയുള്ളുവെന്നും ഉടൻ മരങ്ങൾ വച്ചുപിടിപ്പിക്കുമെന്നുമാണ് അധികൃതർ നൽകിയിരിക്കുന്ന വിശദീകരണം. മെട്രോ 3 നിർമാണം ആരംഭിച്ച് 13 വർഷം പിന്നിട്ടിട്ടും പാത തുറക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിടെയാണ് കോടതിയിൽ നിന്നും വിമർശനം ഉയർന്നിരിക്കുന്നത്. നഗരത്തിൽ തണൽ നൽകിയിരുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനെതിരെ  പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം ശക്തമാണ്.  മുറിച്ച് മാറ്റാനുള്ള ഉത്സാഹം മരം നടീലിനില്ലെന്ന് ഇവർ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com