ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ ഗോടു യുവർ ക്ളാസസ്, അതെ വീണ്ടും ഇവർ പഠിച്ച കലാലയത്തിലെ ആ ക്ളാസ് മുറികളിലേക്കു വീണ്ടും ഒന്നു മടങ്ങിപ്പോയി. സെന്റ് ഡൊമനിക്സ് സ്കൂളിലെ 1993 വർഷത്തിലെ പൂർവവിദ്യാർഥികൾ അതേ അധ്യാപികയുടെ ക്ളാസില്‍ അവരവരുടെ സീറ്റിലിരുന്നു.‌ 26 വർഷം മുൻപ് ഉപയോഗിച്ച അതേ ഹാജർബുക്കിൽ  ഹാജരെടുത്തു.   ഓർമ്മകളുടെ മാധുര്യം പേറുന്ന ഐസ്ക്രീമുമായി 'ഐസ്ക്രീം' ചേ​‌ട്ടനും സ്കൂളിലേക്കെത്തി, സ്കൂൾ പരിസരത്തെ  പഴയ കടയും  ഈ ഒത്തുകൂടൽ ഏവർക്കും മാധുര്യമേറുന്നതായി.

ഹൃദ്യം 93 എന്ന പേരിലായിരുന്നു ഒത്തു കൂടൽ. വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ ഗേറ്റിന്റെ ഉദ്ഘാടനവും നടന്നു. അജി ജോസഫ് എന്ന പൂർവ വിദ്യാര്‍ഥിയാണ്  പാൽകോവ മിഠായിയുടെ മാധുര്യം ഓർമ വരുന്ന പാൽകോവ എന്ന മൊബൈൽ അപ് നിർമിച്ചത്. അധ്യാപകരും വിദ്യാർഥികളും രസകരമായ അനുഭവങ്ങൾ പങ്കുവച്ചു. രസകരമായി അവതരിപ്പിച്ചവർക്കെല്ലാം സമ്മാനങ്ങളും നൽകി. 93 ബാച്ചിൽ  ഉണ്ടായിരുന്ന അദ്ധ്യാപകരെയും. സ്റ്റാഫിനെയും  കമ്മറ്റി അംഗങ്ങൾ  ഹൃദ്യം 93മൊമന്റോ നൽകി ആദരിച്ചു.

വാർത്ത നൽകിയത്– ഷിബു തമ്പിക്കുട്ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com