ADVERTISEMENT

അടൂർ∙ എംസി റോഡരികിൽ അടൂർ ഹൈസ്കൂൾ ജംക്‌ഷനു സമീപം ടൂറിസം പദ്ധതി നടപ്പാക്കാൻ ഉദ്ധേശിക്കുന്ന പുതിയകാവിൽചിറ വഴിയോര വിശ്രമകേന്ദ്രത്തിന്റെ ഒരു ഭാഗത്ത് പൊതുജനങ്ങൾക്ക് പ്രഭാത സവാരിക്കായി സൗകര്യമൊരുക്കുന്നു. പത്തനംതിട്ട ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് ചിറയുടെ വശത്തായി നടപ്പാതയ്ക്കു ഒരുക്കിയിട്ടിരിക്കുന്ന സ്ഥലമാണ് പ്രഭാത സവാരിക്കായി ഉപയോഗിക്കാൻ ഡിടിപിസി തീരുമാനിച്ചിരിക്കുന്നത്.

നഗരത്തിൽ സ്റ്റേഡിയമില്ലാത്തതിനാൽ പ്രഭാത സവാരിക്ക് പറ്റിയയിടമാണ് പുതിയകാവിൽ ചിറയുടെ തെക്കു വശം. കഴിഞ്ഞ ദിവസം ഡിടിപിസി അധികൃതർ നടപ്പാത ശുചീകരിക്കുന്ന ജോലികൾ നടത്തിയിരുന്നു. ഉടൻ തന്നെ ജനങ്ങൾക്കായി തുറന്നു കൊടുക്കും., പുതിയകാവിൽചിറയിൽ വരുന്നത് 5 കോടി രൂപയുടെ ടൂറിസം പദ്ധതി പുതിയകാവിൽചിറ ജില്ലയുടെ ടൂറിസം മാപ്പിൽ ഇടം നേടാൻ 5 കോടി രൂപയുടെ പദ്ധതിയാണ് ഡിടിപിസി തയാറാക്കിയിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ അടുത്ത വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഈ പദ്ധതി സമർപ്പിച്ച് അംഗീകാരം നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. പദ്ധതി ഇവയാണ്.

∙പുതിയകാവിൽചിറയുടെ നവീകരണം
∙ചിറയോട് ചേർന്ന് സ്ഥാപിച്ച മോട്ടൽ ആരാം വിശ്രമകേന്ദ്രത്തിന്റെ നവീകരണം
∙പാർക്കിങ് ഏരിയാ സജ്ജീകരണം
∙തൂക്കുപാലം
∙പെഡൽ ബോട്ട് സർവീസ്
∙മ്യൂസിക്കൽ വാട്ടർ ഫൗണ്ടൻ
∙ കുട്ടികളുടെ പാർക്ക്
∙സൈക്കിൾ ട്രാക്ക്
∙നടപ്പാത
∙ പടിപ്പുര വാതിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com