ADVERTISEMENT
ചിങ്ങവനം ∙ പ്രതിസന്ധികൾക്കിടയിലും പ്രത്യാശ കൈവിടാതെ ശ്രദ്ധാപൂർവ്വം കാത്തിരിക്കാനുള്ള സന്ദേശം കൈമാറൽ കൂടിയായി ചിങ്ങവനം എൻഎസ്എസ് എച്ച് എസ് എസിലെ ഓണാഘോഷം. ഓൺലൈൻ വഴി നടത്തിയ വിവിധ ഓണപ്പരിപാടികളിൽ കുട്ടികൾ ഏറെ ആവേശത്തോടെയാണ് പങ്കെടുത്തത്. വെള്ള പേപ്പറിൽ അത്തപ്പൂക്കളം വരച്ച് കളർ ചെയ്യാനും ഓണപ്പാട്ട് റെക്കോർഡ് ചെയ്ത് അയയ്ക്കാനും മലയാളി മങ്ക, മാവേലി തുടങ്ങിയ ഇനങ്ങൾ ഫോട്ടോ എടുത്ത് അയയ്ക്കാനും വിദ്യാർഥികൾക്ക് അവസരം നൽകി. അധ്യാപികമാരുടെ തിരുവാതിരയും ഓൺലൈൻ വഴി അവതരിപ്പിക്കപ്പെട്ടു. പലയിടങ്ങളിൽ ഓരോരുത്തരായി അവതരിപ്പിച്ച തിരുവാതിര ചേർത്തു വച്ചപ്പോൾ അത് ഒത്തൊരുമയുടെ സന്ദേശം കൂടിയായി.
Kottayam News
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com