ADVERTISEMENT
കോട്ടയം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വേറിട്ട വഴിയിലൂടെ ധന സമാഹരണം നടത്തി കോട്ടയം സൈക്ലിങ് ക്ലബ്‌.രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുവാൻ  ആളുകളെ വ്യായാമത്തിലേക് ആകർഷിക്കുക,  മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകുക എന്നീ  ലക്ഷ്യത്തോടെ കെസിസി നടത്തിയ സ്വാതന്ത്ര്യ ദിന  വെർച്വൽ റൈഡ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടിയിരുന്നു.

വിദേശത്തു വസിക്കുന്നവർ ഉൾപ്പെടെ 452 പേർ പങ്കെടുത്ത ഈ വ്യത്യസ്തമായ റൈഡിൽ 3 വയസുകാർ മുതൽ 72 വയസുകാർ വരെ ഉണ്ടായിരുന്നു. എല്ലാ കോവിഡ് നിബന്ധനകളും പാലിച്ചു കൊണ്ട്  നടത്തിയ പരിപാടിയിൽ നിന്നും സംഭവനയായി ലഭിച്ച 32001 രൂപയുടെ  ഡിഡി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു  നൽകുവാനായി  കോട്ടയം കലക്ടർ എം അഞ്ജന ഐഎഎസ്ന് ക്ലബ്‌ ഭാരവാഹികളായ പ്രമോദ് മാടപ്പള്ളിതറയിൽ, ലുക്ക് ലിയോൺ കുര്യൻ എന്നിവർ ചേർന്ന് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com