ലോക്കൽ ടൂറിസം ആശയത്തിൽ കലണ്ടറുമായി റാന്നി സെൻറ് തോമസ് കോളജ്

calendar-local-tourism
SHARE

റാന്നി സെൻറ് തോമസ് കോളജിലെ പിജി ഡിപ്പാർട്ട്മെൻറ് ഓഫ് ടൂറിസം ആൻഡ് ട്രാവൽ  മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ ലോക്കൽ ടൂറിസം എന്ന ആശയം ആസ്പദമാക്കി ഇറക്കിയ  2021 കലണ്ടർ കോളേജ് മാനേജർ ഡോ. എബ്രഹാം വി കുറിയക്കോസ് പത്തനംതിട്ട ജില്ലാ കളക്ടർ  പി.ബി നൂഹിന് സമ്മാനിച്ചു. കോളേജിന് 30 ലോമീറ്റർ ചുറ്റളവിൽ പത്തനംതിട്ട കോട്ടയം ജില്ലകളിൽ ആയി  ഉൾപ്പെടുന്ന ജനശ്രദ്ധ അധികമായി ആകർഷിക്കാത്ത 12 സ്ഥലങ്ങളായ വായ്‌പൂർ തൂക്കുപാലം, ജണ്ടയ്ക്കൽ വ്യൂ പോയിന്റ്, വാഴക്കുന്നം കനാൽ
പാലം,

കോട്ടാങ്ങൽ തൂക്കുപാലം, നാഗപ്പാറ, പഞ്ചതീർത്ഥം ക്ഷേത്രം, പനംകുടന്ത വെള്ളച്ചാട്ടം, മണിയാർ ഡാം തൂക്കുപാലം, മണ്ണീറ വെള്ളച്ചാട്ടം, മണിമല ചെക്ക് ഡാം, ഊട്ടുപാറ ടൂറിസ്റ്റ് സ്പോട്ട്, പനംപറ ഹിൽ വ്യൂ എന്നിവയാണ് ഓരോ മാസത്തിന്റെയും മുഖചിത്രങ്ങളാണ് ഉൾപ്പെടുത്തിരിക്കുന്നത്. ടൂറിസം ഡിപാർട്മെന്റിലെ തന്നെ 1997 - 2000 ബാച്ചിലേയും 1998 - 2001 ബാച്ചിലേയും 8 പൂർവ്വവിദ്യാർഥികൾ ചേർന്നാണു ഈ ഒരു സംരംഭത്തിനു സാമ്പത്തിക സഹായം ചെയ്തത്.  കലക്ട്രേറ്റിൽ നടന്ന ചടങ്ങിൽ കോർഡിനേറ്റർ പ്രൊഫ. ജിക്കു ജെയിംസ്, ഡിപ്പാർട്മെന്റ് ഹെഡ്  പ്രൊഫ. ഫെലിക്സ് എബ്രഹാം, പ്രൊഫ. സച്ചിൻ സാജു എന്നിവർ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MY NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA