ADVERTISEMENT

കൊച്ചി ∙ സൊസൈറ്റി ഓഫ് മിസ്‌വൈഫ്സ‌് ഇന്ത്യ (സോമി) പതിനഞ്ചാം ദേശീയ കോണ്‍ഫറൻസ് ഫെബ്രുവരി 12 മുതൽ 14 വരെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും. ഉച്ചയ്ക്ക് ഒന്നുമുതൽ ആറുവരെയാണ് കോൺഫറൻസ്. ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ പരിപാടി ഉദ്ഘാടനം ചെയ്യും. സോമി ദേശീയ അധ്യക്ഷ മിത്താലി അധികാരി അധ്യക്ഷത വഹിക്കും.

‘NEW FRONTIERS IN MIDWIFERY PRACTICE AND EDUCATION: EXPERIENCES AND EXPECTATIONS OF MOTHERS AND MIDWIVES’ എന്നതാണ് ത്രിദിന കോണ്‍ഫറൻസിന്റെ സന്ദേശം.

കേന്ദ്ര ആരോഗ്യ– കുടുംബക്ഷേമ വകുപ്പ് അഡീഷണൽ കമ്മീഷണർ ഡോ. എസ്. കെ. സിക്ക്ദർ, ഇന്ത്യൻ നഴ്സിങ് കൗൺസിൽ അധ്യക്ഷൻ ഡോ. ടി. ദിലീപ് കുമാർ, ടിഎൻഎഐ ദേശീയ അധ്യക്ഷൻ ഡോ. റോയ് കെ. ജോർജ്, ജോയിന്റ് ഡയറക്ടർ ഓഫ് നഴ്സിങ് എഡ്യുക്കേഷൻ ഡോ. ജോളി ജോസ്, അ‍ഡീ. ഡയറക്ടർ ഓഫ് നഴ്സിങ് സർവീസസ് ശോഭന, എം.ജി. കേരള നഴ്സിങ് ആൻഡ് വൈഫറി കൗൺസിൽ രജിസ്ട്രർ ഡോ. സെലീന ഷാ തുടങ്ങിയവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com