ADVERTISEMENT

അടൂർ∙ ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഡിപ്ലോമ ലെവൽ എൻജിനീറിങ്  എമേർജിങ് കോഴ്സുകളായ  ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ആൻഡ് മെഷിൻ ലേർണിംഗ്, സിവിൽ ആൻഡ് എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്, സൈബർ ഫോറൻസിക്സ്  ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, മെക്കാട്രോണിക്‌സ്, ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ് തുടങ്ങിയ വിഷയങ്ങളിൽ ഡിപ്ലോമ ലെവൽ കോഴ്‌സുകൾ ആരംഭിക്കാൻ  എ ഐ സി ടി ഇ അംഗീകാരം നൽകി. ആഗോളതലത്തിൽ തൊഴിൽരംഗത്ത്‌ അഭൂതപൂർവമായ മാറ്റങ്ങൾക്കിടയാക്കിയിട്ടുള്ള സാങ്കേതികശാഖകളാണിവ.

സുസ്ഥിരവികസന മാതൃകകൾ ലോകമെമ്പാടും അനുപേക്ഷണീയമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ നിർമാണ മേഖലകളിൽ സമൂലമായ മാറ്റങ്ങൾക്ക് വഴിവെക്കുന്ന സാങ്കേതികമേഖലയാണ് എൻവയോൺമെന്റൽ എഞ്ചിനീയറിംഗ്. മെഷിൻ ലേർണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംങ് എന്നിവ വിവരസാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുകയാണ്. സ്മാർട്ട് ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഡിവൈസുകൾ കോടാനുകോടി ഡാറ്റയാണ് അനുനിമിഷം പുറപ്പെടുവിക്കുന്നത്. ഇത്തരം ബിഗ്‌ ഡാറ്റ നിർമ്മിതബുദ്ധിയുടെ താക്കോലാണ്. വിവര സാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്തമേഖലകളിലും അനിതസാധാരണമായ സ്വാധീനം ചെലുത്തുകയാണ്.

ഈ കാലഘട്ടത്തിൽ സൈബർ ഫോറെൻസിക്സിന്റെ പ്രാധാന്യം വളരെ വലുതാണ്, അതിനാൽ ലോകമെമ്പാടും  ഇത്തരം
സാങ്കേതികവിദ്യയിൽ പ്രാവിണ്യം നേടിയവർക്ക് തൊഴിലവസരങ്ങളേറെയാണ്. അതിനാൽ എഞ്ചിനീയറിംഗ് പഠനരംഗത് ഒരു ദശാബ്ദകാലത്തിലേറെയായി പ്രശസ്തമായ നിലയിൽ സംഭാവനചെയ്തുവരുന്ന അടൂർ എസ് എൻ ഐ ടി യിൽ മേൽപ്പറഞ്ഞ കോഴ്‌സുകൾക്ക് അറുപത് സീറ്റ് വീതം  ഡിപ്ലോമലെവലിൽ ആരംഭിക്കുവാനാണ് എ ഐ സി ടി ഇ അനുമതി നൽകിയിരിക്കുന്നത്. ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും സംസ്ഥാനസർക്കാരിന്റെ എൻ  ഒസി ലഭിക്കുന്ന പ്രകാരം കോഴ്‌സുകൾ
ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com