ADVERTISEMENT

കോതമംഗലം∙ മാർതോമ ചെറിയപള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിട്യൂഷൻസ് ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടെക്ക് ഒളിംപ്യാഡ് 2022-  ന്റെ ലോഗോ പ്രകാശനം നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളജിൽ നടന്നു. മാർ തോമ ചെറിയ പള്ളി വികാരി റവ ഫാ. ജോസ് പരത്തുവയലിൽ ലോഗോ പ്രകാശനം ചെയ്തു. എംബിറ്റ്‌സ് കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ അധ്യക്ഷനായിരുന്നു.

നവംബർ 18,19 തീയതികളിൽ നടക്കുന്ന ടെക് ഒളിമ്പ്യഡ് 2022 ൽ  സ്കൂൾ വിദ്യാർഥികളുടെ പ്രതിഭയും സർഗാത്മകതയും ഉണർത്തുന്ന മത്സരങ്ങളും   വിവിധ കേന്ദ്ര - സംസ്ഥാന സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റുഷൻസിൽ ഉൾപ്പെട്ട മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ, മാർ ബസേലിയോസ് ഡെന്റൽ കോളേജ്, മാർ മാസേലിയോസ് കോളേജ് ഓഫ് നഴ്സിങ്, മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിങ് , സെന്റ് മേരീസ് പബ്ലിക് സ്കൂൾ , മാർ ബസേലിയോസ്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് തുടങ്ങിയ സ്ഥാപനങ്ങളും നടത്തുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനവും ടെക് ഒളിംപ്യാഡ് 2022 ന്റെ ഭാഗമായി നടത്തപ്പെടും. സ്‌കൂൾ കുട്ടികൾക്കായി നടത്തപ്പെടുന്ന മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് രണ്ട് ലക്ഷം രൂപയുടെ സമ്മാനത്തുകയും ഏറ്റവും മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളിന് അൻപതിനായിരം രൂപയും നൽകും.

എംബിറ്റ്‌സ് കോളജിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ മാർ തോമ ചെറിയ പള്ളി ട്രസ്റ്റീ ബിനോയ് മണ്ണഞ്ചേരി, മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഫാ. പി. ഒ. പൗലോസ്,  മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മിസ്ട്രസ് സോമി പി. മാത്യു, മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ജൂലി ജോഷ്വാ,  സെന്റ് മേരീസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ അലിൻ എബ്രഹാം,  മാർ ബസേലിയോസ് ഡെന്റൽ കോളേജ് ഡോക്ടർ ഡോ. ജോയി മാത്യു, മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിങ് നിന്നും ജിഷ ജോസ്, എംബിറ്റ്‌സ് ചെയർമാൻ പിവി പൗലോസ്, എംബിറ്റ്‌സ് ട്രെഷരാർ സി കെ ബാബു, ടെക് ഒളിമ്പ്യാഡ് ജോയിന്റ് കോർഡിനേറ്റർ തോമസ് ജോർജ് എന്നിവർ പ്രസംഗിച്ചു. എംബിറ്റ്‌സ് പ്രിൻസിപ്പൽ ഡോ. പി സോജൻ ലാൽ സ്വാഗതവും  ടെക് ഒളിമ്പ്യാഡ് ജനറൽ കൺവീനർ നിധീഷ് എൽദോ ബേബി നന്ദിയും പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com