ADVERTISEMENT

കോട്ടയം ∙ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കും അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ പാമ്പാടി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളൂർ കുന്നേപീടിയയിൽ ജനസദസ്സ് നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അനീഷ് ഗ്രാമറ്റം അധ്യക്ഷത വഹിച്ചു.

congress-1

ഡോ. ജോളി കെ. ജോൺ, അഡ്വ. സിജി ഐസക്, ജില്ലാ പഞ്ചായത്ത് അംഗം രാധാ വി. നായർ, മണ്ഡലം പ്രസിഡന്റ് ഗോപകുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ജെയ്സൺ പേരുവേലി, ജിനോ വെള്ളകോട്ട്, ബിനീഷ് ബെന്നി, അജിൻ മള്ളിയിൽ, അരുൺ വർഗീസ്, ജസ്റ്റിൻ കെ. ജയിംസ് എന്നിവർ പ്രസംഗിച്ചു. പരിപാടിക്കൊപ്പം രക്തദാന സേനാരൂപീകരണവും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com