ADVERTISEMENT

കോഴിക്കോട്∙ ആവർത്തിക്കുന്ന സുരക്ഷാവീഴ്ചക്കെതിരെ വിമൻ ജസ്റ്റിസ് പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി ശസ്ത്രക്രിയയെത്തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷം നരകയാതനയനുഭവിച്ച ഹർഷിനക്ക്  മാന്യമായ നഷ്ടപരിഹാരം നൽകുക,  ഐസിയുവിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരന് മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്തുക, അയാൾക്കു വേണ്ടി ഒത്തുതീർപ്പിനു ശ്രമിച്ച ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടുക, ആശുപത്രിയിൽ സ്ത്രീകൾക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളുയർത്തി

മെയ് 4 ന് രാവിലെ  പത്തിനു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നടത്തിയ മാർച്ചിന്റെ ഉദ്ഘാടനം  വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് നിർവ്വഹിച്ചു. പ്രതികൾക്കൊപ്പം നിൽക്കുന്നവർക്ക് ബഹുമതി നൽകുകയും ഇരകളെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഇടതു സർക്കാർ സ്ത്രീസുരക്ഷയുടെ കാര്യത്തിൽ തികഞ്ഞ പരാജയമാണെന്നതിന്റെ തെളിവാണ് ഐസിയു പോലും പീഡനകേന്ദ്രമായതെന്ന്  ഉദ്ഘാടനം നിർവഹിച്ച  ജബീന ഇർഷാദ് പറഞ്ഞു. 

വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് വി.എ. ഫായിസ അധ്യക്ഷത വഹിച്ചു.  വൈസ് പ്രസിഡൻറ് സുബൈദ കക്കോടി, ഡിസിസി ജന. സെക്രട്ടറി ദിനേഷ് പെരുമണ്ണ, വെൽഫെയർ പാർട്ടി ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് എ.പി. വേലായുധൻ, വനജ കളക്റ്റീവ് ജന. സെക്രട്ടറി ഗാർഗ്ഗി,ഫ്രട്ടേണിറ്റി മൂവ്മെൻറ് വൈസ് പ്രസിഡൻറ് ഷമീമ സക്കീർ,  ഹർഷിന , മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ. തുടങ്ങിയവര്‍ പങ്കെടുത്തു.  വിമൻ ജസ്റ്റിസ് ജന. സെക്രട്ടറി ചന്ദ്രിക കൊയ്ലാണ്ടി സ്വാഗതവും ജില്ല പ്രസിഡൻറ് മുബീന വാവാട് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com