അറിയാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; സൗജന്യ ഏകദിന ശിൽപശാല ഞായറാഴ്ച

Mail This Article
അടുത്തകാലത്ത് സാങ്കേതിക വിദ്യകളിൽ നൂതനവും വിപ്ലവകരവുമായ വൻ മുന്നേറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുഖ്യ പങ്ക് വഹിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ ദൈനംദിന ജീവിതത്തെ വലിയതോതിൽ സ്വാധീനിക്കുന്നു എന്നത് അനിഷേധ്യമായ വസ്തുതയാണ്. എന്നാൽ ശരിക്കും എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്..? എന്തൊക്കെയാണ് അതിന്റെ സാധ്യതകൾ? ഇതേപ്പറ്റി സമഗ്രമായി അറിയാൻ 10 മുതൽ 12–ാം ക്ലാസ്സുവരെ പഠിക്കുന്ന കുട്ടികൾക്കായി ഒരു ദിവസത്തെ സൗജന്യ ശിൽപശാല ഒരുക്കുകയാണ് മനോരമ ഹൊറൈസൺ..
പാലാ സെന്റ്.ജോസഫ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ച് നടത്തുന്ന എകദിന വർക്ക്ഷോപ്പിൽ വിദഗ്ധ അധ്യാപകർ ക്ലാസ്സുകൾ നയിക്കുന്നു. വർക്ക്ഷോപ്പിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണ്. മെയ് 28 ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കോളേജ് ക്യാമ്പസ്സിലാണ് ശിൽപശാല ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് വാഹന സൗകര്യവും ക്രമീകരിക്കുന്നതാണ്. ഈ സൗജന്യ എകദിന വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://bit.ly/3MkWa1v ഈ ലിങ്ക് വഴി ഗൂഗിൾ ഫോം പൂരിപ്പിച്ച് നൽകി നിങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക്: 8943682189