ADVERTISEMENT

ന്യൂഡൽഹി∙ യുപിയിൽ ഫിറോസാബാദിൽ പൊലീസ് നടത്തിയ വെടിവയ്പിനെ കുറിച്ചു സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നു ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ പറഞ്ഞു. ഫിറോസാബാദിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനിടെ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട 6 പേരുടെ വീടുകൾ ലോക്താന്ത്രിക് യുവജനതാദൾ നേതാക്കൾ സന്ദർശിച്ചു. കൊലപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള വീട് പോലുമില്ല.

മൃതദേഹങ്ങൾ പലതും ബന്ധുക്കളെ കാണിക്കാൻ പോലും പൊലീസ് തയാറായില്ല. ഇവർക്ക് പിന്നിൽ നിന്നാണ് വെടിയേറ്റത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ഇതേ വരെ നൽകിയിട്ടില്ല. സലിം മടവൂരിനൊപ്പം ലോക് താന്ത്രിക് ജനതാദൾ ജനറൽ സെക്രട്ടറി സുശീലാ മൊറാലെ, ലോക് താന്ത്രിക് യുവജനതാദൾ ജനറൽ സെക്രട്ടറി വിശാൽ യാദവ് എന്നിവരടങ്ങിയ സംഘമാണ് ഫിറോസാബാദ് സന്ദർശിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com