ADVERTISEMENT
ന്യൂഡൽഹി∙ ‘ഊർജ സംരക്ഷണത്തിനുള്ള നൂതന മാർഗങ്ങൾ’ എന്ന വിഷയത്തിൽ യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി),  നീതി ആയോഗ്, അടൽ ഇന്നവേഷൻ മിഷൻ എന്നിവ ചേർന്നു സംഘടിപ്പിച്ച മൽസരത്തിൽ മലയാളിയായ എം.ജി. വൈശാഖിനു ദേശീയ അംഗീകാരം. വ്യക്തിപരമായി വൈദ്യുതി ഉപഭോഗം നിയന്ത്രിച്ച് കുറയ്ക്കാനുള്ള ഉപകരണം (ബിഇഇപി) വികസിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്. ഏപ്രിലിൽ മലേഷ്യയിൽ നടക്കുന്ന ഏഷ്യ– പസഫിക് മേഖലാതല ഉച്ചകോടിയിൽ പങ്കെടുക്കാനും വൈശാഖ് അർഹത നേടി. ഡൽഹിയിൽ നടന്ന ചടങ്ങിൽ യുഎൻഡിപി പ്രതിനിധി ഷോകോ നോദ, അടൽ മിഷൻ ഡയറക്ടർ ആർ. രമണൻ എന്നിവർ പുരസ്കാരം സമ്മാനിച്ചു. ദേശാഭിമാനി മുൻ ചീഫ് ന്യൂസ് എഡിറ്റർ കെ.എം. മോഹൻദാസിന്റെയും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം റിസർച് അസിസ്റ്റന്റ് ഗ്രേസിയുടെയും മകനാണ്. ഭാര്യ: സി.ജി. രേവതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com