ADVERTISEMENT

ന്യൂഡൽഹി ∙ സംസ്ഥാന സർക്കാരിന്റെ മൊഹല്ല ക്ലിനിക്കിലെ ഡോക്ടർ, ഭാര്യ, മകൾ എ‌ന്നിവർക്കു കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ ഇവരുമായി ബന്ധപ്പെട്ട 900ലേറെപ്പേർ ഹോം ക്വാറന്റീനിൽ. നേരത്തെ കോവിഡ് കണ്ടെത്തിയ വീട്ടമ്മയെ ആദ്യം ചികിത്സിച്ച ഡോക്ടർക്കും കു‌ടുംബത്തിനും രോഗം സ്ഥിരീകരിച്ചതു സമൂഹ വ്യാപനത്തിലൂടെ രോഗം പടരുന്നതു വ്യക്തമാക്കുന്നതാണ്. ഡൽഹിയിൽ 36 പേ‌ർക്കാണു രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

ദുബായിൽ നിന്നെത്തിയ വീട്ടമ്മ ഈ മാസം 12നാണു മൗജ്പുരിലെ മൊഹല്ല ‌ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്. 17ന് ഇവർക്കു കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ പത്താമത്തെ രോഗബാധിതയായിരുന്നു ഇവർ. ദുബായിക്കാരിയുടെ അമ്മ, സഹോദരൻ, 2 പെൺമക്കൾ, അടുത്ത ബന്ധു എന്നിവർക്കും രോഗം പിന്നാലെ കണ്ടെത്തി. ഇവരുടെ അയൽവാസികളായ 76 പേരും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. 

വീട്ടമ്മയ്ക്കു രോഗം‌ സ്ഥിരീകരിച്ചതിനു പിന്നാലെ, ആരൊക്കെയായി ഇടപഴകിയെന്നു കണ്ടെത്താനുള്ള ശ്ര‌മം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയെങ്കിലും  ഇവർ സഹകരിച്ചില്ലെന്നാണു വിവരം. തു‌ടർന്നു പൊലീസിന്റെ സഹായം തേടുകയും വീടിനു സമീപത്തെ സിസി‍ടിവി ക്യാമറ ദൃശ്യങ്ങളും മറ്റും ഉപയോഗപ്പെടുത്തുകയുമായിരുന്നു. വീട്ടമ്മയുടെ സഹോദരനും അമ്മയും വടക്കു കിഴക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയിലാണു താമ‌സം. അവിടെയും ഏതാനും പേർ  നി‌‌‌‌രീക്ഷണത്തിലുണ്ട്. അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ക്ലിനിക്കിലെ ജീവനക്കാരെ പരി‌‌‌ശോധനയ്ക്കു വിധേയമാക്കിയെന്നും  എന്നാൽ ക്ലിനിക്ക് അടച്ചിടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് വന്ന വഴി:

ഫെബ്രുവരി 19: വീട്ടമ്മയും 19 വയസ്സുള്ള മകനും ദുബായിലേക്കു യാത്ര ചെയ്യുന്നു

മാർച്ച് 10: ഇരുവരും ഡൽഹിയിൽ തിരിച്ചെത്തി. വീട്ടമ്മയുടെ സഹോദരൻ ഇവരെ സ്വ‌ീകരിക്കാൻ വിമാനത്താവളത്തിലെത്തി

മാർച്ച് 12: പനിയും ചുമയും ബാധിച്ച ഇവർ മൊഹല്ല ക്ലിനിക്കിൽ ചികിത്സ തേടിയെത്തി

മാർച്ച് 15: അസുഖം ഭേദപ്പെടാത്തതിനെ തുടർന്ന് ഇവരെ ദിൽഷാദ് ഗാർഡൻ ജിടിബി ആശു‌‌പത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് ഇവരെ ആർഎംഎൽ ആശുപത്രിയിലേക്കു മാ‌‌‌റ്റി. 

മാർച്ച് 17: കോവിഡ് 19 സ്ഥിരീകരിച്ചു

മാർച്ച് 20: സഹോദരൻ, അമ്മ എന്നിവർക്കു രോഗം സ്ഥിരീകരിച്ചു

മാർച്ച് 21: 2 മക്കൾക്കു രോഗം

മാർച്ച് 22: മൊഹല്ല ക്ലിനിക്കിലെ ഡോക്ടർക്കു രോഗം സ്ഥിരീകരിച്ചു

മാർച്ച് 25: ഡോക്ടറുടെ ഭാര്യ, മകൾ എന്നിവർക്കും രോഗം കണ്ടെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com