ADVERTISEMENT

ന്യൂഡൽഹി ∙ കാർ മോഷ്ടാവിനെ പിടികൂടാൻ രണ്ടു മണിക്കൂർ നീണ്ട ‘സിനിമാസ്റ്റൈൽ ചേസിങ്’ നടത്തി ഡൽഹി പൊലീസ്. കഴിഞ്ഞ ബുധനാഴ്ചയാണു ഗാന്ധി വിഹാറിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഒട്ടേറെ കേസുകളിൽ പ്രതിയായ മഹേന്ദ്ര പാർക്ക് സ്വദേശി പ്രിൻസ് ശർമയാണ്(28) അറസ്റ്റിലായത്. ടാക്സി ഡ്രൈവറായ മുഹമ്മദിന്റെ സമയോചിതമായ ഇടപെടൽ കാരണമാണു ടാക്സിയിൽ യാത്ര ചെയ്തിരുന്ന പെൺകുട്ടിയെ രക്ഷിച്ച് കുറ്റവാളിയെ പിടികൂടാൻ സഹായിച്ചത്.

ഗാന്ധി വിഹാറിൽ സിഎൻജി നിറയ്ക്കാൻ വാഹനം നിർത്തിയപ്പോഴാണു സംഭവം. ടാക്സി ഡ്രൈവറാ നൂർ മുഹമ്മദ് കാറിനു പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ഇതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്കു വേണ്ടി വെള്ളം വാങ്ങാൻ സമീപത്തേക്കു മാറി. തിരികെയെത്തിയപ്പോഴാണു പ്രിൻസ് ശർമ കത്തികാട്ടി ഭീഷണിപ്പെടുത്തി കാർ കവർന്നത്. ഉള്ളിൽ യാത്രക്കാരിയുണ്ടെന്ന കാര്യം ഇയാൾ അറിഞ്ഞിരുന്നില്ല.

ഇതിനിടെ ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾമാരായ പവൻ, അനിൽ എന്നിവർ നൂറിനെ കണ്ടു. സംഭവം വിവരിച്ചതോടെ ഇവർ കാറിനെ പിന്തുടർന്നു.ഇതിനിടെ കൺട്രോൾ റൂമിലും വിവരമറിയിച്ചു. വസീറാബാദിൽ നിന്നുള്ള പൊലീസ് സംഘവും വിവരം ലഭിച്ചതോടെ വാഹനത്തെ പിന്തുടർന്നു. പൊലീസ് സംഘം പിന്തുടരുന്നുണ്ടെന്നറിഞ്ഞതോടെ  ധീർപുറിലെ ഐടിഐ റോഡിനു  സമീപം ഡിവൈഡറിൽ ഇടിച്ചു  നിർത്തി രക്ഷപെടാൻ പ്രിൻസ് ശ്രമിച്ചെങ്കിലും പൊലീസ് സംഘം പിടികൂടി. യുവതിയെ രക്ഷിച്ചു മോഷ്ടാവിനെ പിടികൂടാൻ സഹായിച്ച പൊലീസുകാർക്ക് പാരിതോഷികം നൽകുമെന്നു  കമ്മിഷണർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com