ADVERTISEMENT

ന്യൂഡൽഹി ∙ കനത്ത മഴയിൽ നഗരത്തിലെ പല സ്ഥലത്തും വെള്ളക്കെട്ട്. ഇന്നലെ രാവിലെ മുതലാണ് മഴ പെയ്തത്. ശക്തമായ ഇടിയും മിന്നലുമുണ്ടായി. പൂൾ പ്രഹ്ലാദ്പുർ അടിപ്പാത, വസന്ത്കുഞ്ച്, സ്വാമി നഗർ, മസൂദ്പുർ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. പൂൾ പ്രഹ്ലാദ്പുർ അടിപ്പാതയിൽ പെട്ടെന്നുണ്ടായ ജലപ്രവാഹത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ 2 പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
ഇന്നലെ നഗരത്തിൽ കുറഞ്ഞ താപനില 9.9 ഡിഗ്രിയും കൂടിയ താപനില 15.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

∙ മഴയിൽ കുതിർന്ന് സമരം

ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ചിട്ടുള്ള കർഷക പ്രക്ഷോഭകർ ഇന്നലെ രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ  ദുരിതത്തിലായി. അതിർത്തിയിലെ ദേശീയപാതകളിൽ സജ്ജമാക്കിയ താൽക്കാലിക കൂടാരങ്ങളിലാണ് കർഷകർ താമസിക്കുന്നത്.കൊടുംതണുപ്പിൽ കഴിയുന്ന കർഷകർ കനത്ത മഴയിൽ ഏറെ ബുദ്ധിമുട്ടി. കൂടാരങ്ങളും തണുപ്പിനെ അകറ്റാൻ സൂക്ഷിച്ചിരുന്ന കമ്പിളി വസ്ത്രങ്ങളുമെല്ലാം മഴയിൽ കുതിർന്നു. മഴയിൽ നിന്നു രക്ഷനേടാൻ എല്ലാവരും കൂടാരങ്ങൾക്കുള്ളിൽ അഭയംതേടി.സമരകേന്ദ്രങ്ങളിൽ വെള്ളം കയറിയതും ദുരിതമായി. പല കൂടാരങ്ങളും ചോർന്നൊലിച്ചതും കർഷകരെ വലച്ചു. മഴ പെയ്തതോടെ തണുപ്പു വർധിച്ചതായും കർഷകർ പറയുന്നു. എന്നാൽ, എന്തൊക്കെ നേരിടേണ്ടി വന്നാലും സമരത്തിൽ നിന്നു പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com