ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭം കൂടുതൽ രൂക്ഷമാവുന്നു. ഡൽഹിയുടെ അതിർത്തികളിൽ ഇന്നലെ ആയിരക്കണക്കിന് ട്രാക്ടറുകൾ അണിനിരത്തിയുള്ള പ്രതിഷേധം കേന്ദ്ര സർക്കാരിനുള്ള മുന്നറിയിപ്പായി. വരുംദിനങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് വിവിധ കർഷക സംഘടനകൾ. പഞ്ചാബി നാടൻ ഗാനങ്ങളും മുദ്രാവാക്യങ്ങളുമായി കർഷകർ ട്രാക്ടറുകളിൽ അതിർത്തികളിലേക്ക് ഒഴുകിയെത്തിയതോടെ പല സ്ഥലത്തും ഗതാഗതം സ്തംഭിച്ചു.

സിംഘു, തിക്രി, ഗാസിപുർ തുടങ്ങിയ അതിർത്തി പ്രദേശങ്ങളിലെല്ലാം വലിയ ആവേശത്തോടെയാണ് കർഷകർ സമരത്തിൽ പങ്കെടുത്തത്. ഇന്ന് അതിർത്തിയിലാണ് സമരമെങ്കിൽ താമസിയാതെ ഡൽഹിയുടെ നഗരഹൃദയത്തിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് കർഷകർ പറഞ്ഞു.  കൊടുംതണുപ്പിനെയും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെയും അവഗണിച്ച് ആയിരക്കണക്കിന് കർഷകരാണ് അതിർത്തിയിലുള്ളത്.
രാവിലെ 11 മണിയോടെ ആരംഭിച്ച ട്രാക്ടർ മാർച്ച് കണക്കിലെടുത്ത് അതിർത്തികളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

ട്രാക്ടറുകളിൽ ഉച്ചഭാഷിണികൾ ഘടിപ്പിച്ച് സംഗീതത്തിന്റെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെയാണ് ട്രാക്ടറുകളിൽ കർഷകർ നീങ്ങിയത്. കുണ്ട്‍ലി- പൽവൽ ദേശീയപാതയിൽ വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഏർപ്പെടുത്തിയത്. ഗാസിപുരിലെ പ്രക്ഷോഭത്തിന് കർഷക നേതാവ് രാകേഷ് ടിക്കായത്ത് നേതൃത്വം നൽകി. സമരം കണക്കിലെടുത്ത് ഡൽഹിയുടെ പ്രധാന അതിർത്തികൾ പൊലീസ് അടച്ചിരുന്നു. സമാന്തര പാതകളിലൂടെയാണ് വാഹനങ്ങൾ അതിർത്തി കടന്നത്.

കർഷക സമരം: കോവിഡ് കേസുകൾ കൂടുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി ∙ കർഷക സമരം ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കാൻ ഇടയാക്കുമെന്നു സുപ്രീം കോടതി. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, ഡൽഹിയിലെ സാഹചര്യങ്ങളിൽ ആശങ്കയും അറിയിച്ചു.
കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നു സർക്കാർ ചൂണ്ടിക്കാട്ടിയ തബ്‍ലീഗ് കേസ് പരിഗണിക്കുമ്പോഴായിരുന്നു കർഷക സമരം കോവിഡ് കേസ് വർധനയ്ക്ക് ഇടയാക്കാമെന്നു കോടതി ഓർമിപ്പിച്ചത്.

സമരം തുടരുന്നതിനിടെ കോവിഡ് പിടിച്ചു നിർത്താൻ സ്വീകരിച്ച നടപടികളെക്കുറിച്ചു വ്യക്തമാക്കണമെന്നും നിർദേശിച്ചു.
ഡൽഹിയിലെ സാഹചര്യത്തിൽ ആശങ്കയുണ്ട്. വിശേഷിച്ചും എല്ലായിടത്തും കേസ് വർധിക്കുമ്പോൾ. കാര്യങ്ങളിൽ പുരോഗതിയും കാണുന്നില്ലെന്നും കോടതി പറഞ്ഞു. സർക്കാർ കർഷകരുമായി ചർച്ച നടത്തുകയാണെന്നും അഭിപ്രായ സമന്വയത്തിനുള്ള സാധ്യത നിലനിൽക്കുന്നതായും അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയെ ധരിപ്പിച്ചു. ആരോഗ്യകരമായ ചർച്ച നടക്കുന്നതായി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com