ADVERTISEMENT

ന്യൂഡൽഹി ∙ സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചതു 124 കോവിഡ് കേസ്. 4 മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. പോസിറ്റിവിറ്റി 0.17 ശതമാനത്തിലെത്തിയതും മരണം ഏഴിൽ ഒതുങ്ങിയതും സംസ്ഥാന സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും ഏറെ ആശ്വാസം നൽകുന്നുണ്ട്. തുടർച്ചയായി രണ്ടാം ദിവസമാണു  മരണം 10നു താഴെയെത്തുന്നത്. ശനിയാഴ്ചയും  ഡൽഹിയിൽ 7 കോവിഡ് മരണമാണു സ്ഥിരീകരിച്ചത്. ഏപ്രിൽ ഒന്നിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. 

ശനിയാഴ്ച പോസിറ്റിവിറ്റി നിരക്ക് 0.18 ശതമാനമായിരുന്നു. ഫെബ്രുവരി 16നു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന  നിരക്കാണ് ഇന്നലത്തേത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്തു പോസിറ്റിവിറ്റി നിരക്ക് 36 വരെയെത്തിയിരുന്നെങ്കിൽ ഇന്നലെ 0.17 ശതമാനം മാത്രമാണു  രേഖപ്പെടുത്തിയതെന്നത് കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കണ്ടുവെന്നതിനു തെളിവാണെന്നു അധികൃതർ  പറയുന്നു. അതേസമയം കോവിഡിന്റെ മൂന്നാം തരംഗം വൈകാതെയുണ്ടാകുമെന്ന മുന്നറിയിപ്പും അധികൃതർ നൽകുന്നുണ്ട്. 6–8 ആഴ്ചയ്ക്കുള്ളിൽ അടുത്ത വ്യാപനം  സംഭവിക്കുമെന്നാണു എയിംസ് ഡയറക്ടറുടെ  മുന്നറിയിപ്പ്.

ഡൽഹി കോവിഡ് ബാധിതർ

∙ ഇന്നലെ സ്ഥിരീകരിച്ചത്– 124

∙ ആകെ – 1432292

∙ ഇന്നലെ നടന്ന 

പരിശോധന– 72670

∙ പോസിറ്റിവിറ്റി നിരക്ക്– 0.17%

∙ മരണം– 07

∙ ആകെ മരണം– 24914

∙ ഇന്നലെ സുഖപ്പെട്ടത്– 398

∙ ആകെ സുഖപ്പെട്ടവർ–1405287

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com