ADVERTISEMENT

ന്യൂഡൽഹി ∙ അവിഹിത ബന്ധമുണ്ടെന്നു സംശയിച്ച് അമ്മയെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ.  ഗുരുഗ്രാം സ്വദേശി  സോന ദേവി(41) കൊല്ലപ്പെട്ട സംഭവത്തിലാണു മകൻ  പർവേഷ്(21) അറസ്റ്റിലായത്.  ഭർത്താവിന്റെ മരണ ശേഷം  സോനാദേവി  ഹിസാറിലെ  സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു. 

സ്വകാര്യ സ്കൂളിൽ വാർഡനായി  ജോലി ചെയ്തു വരുകയുമായിരുന്നു. 6 മാസം മുൻപ് ജോലി ഉപേക്ഷിച്ച ശേഷം വാടകയ്ക്കെടുത്ത വീട്ടിൽ തനിയെ താമസിച്ചു വരുകയായിരുന്നു ഇവർ. സോനിപ്പത്തിൽ താമസിക്കുന്ന മകൻ  മാതാവിന് മറ്റൊരാളുമായി ബന്ധമുണ്ടെന്നു സംശയിക്കുകയും ഇതുമായി ബന്ധപ്പെട്ട് തർക്കിക്കുകയും പതിവായിരുന്നുവെന്നാണു വിവരം. കഴിഞ്ഞ ദിവസം അമ്മയെ സന്ദർശിക്കാനെത്തിയ  പർവേഷ്  കത്തി ഉപയോഗിച്ചു പല തവണ കുത്തുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. 

മാളവ്യ നഗറിൽ യുവാവ് കുത്തേറ്റ് മരിച്ചു

ന്യൂഡൽഹി∙ മാളവ്യനഗറിൽ വാക്കുതർക്കത്തിനിടെ യുവാവു കുത്തേറ്റു മരിച്ചു. ബീഗംപുരിലെ ഡിഡിഎ മാർക്കറ്റിനു സമീപം നടന്ന സംഭവത്തിൽ ഷാപുർ സ്വദേശി മായങ്ക് പൻവർ (25) ആണ് കൊല്ലപ്പെട്ടത്. രാത്രി ഏഴു മണിയോടെ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന മായങ്കും മറ്റൊരു സംഘവുമായി വാക്കുതർക്കമുണ്ടായി. ഇതിനു ശേഷം മടങ്ങിയ നാലംഗ സംഘം പിന്നീടു തിരിച്ചെത്തി മായങ്ക് പൻവറിനെ കുത്തി വീഴ്ത്തുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com