ADVERTISEMENT
ന്യൂഡൽഹി ∙ വടക്കു കിഴക്കൻ ഡൽഹിയിലെ  സീലംപുരിൽ  12 വയസ്സുകാരനെ  ലൈംഗികമായി പീഡിപ്പിച്ചുവെന്നു സംസ്ഥാന വനിതാ കമ്മിഷൻ ആരോപണം. വിഷയത്തിൽ ഡൽഹി പൊലീസിനു നോട്ടിസ് അയച്ച കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. തന്റെ മകനെ പീഡിപ്പിച്ചുവെന്നു കാട്ടി വീട്ടമ്മ നൽകിയ പരാതിയിലാണു കമ്മിഷന്റെ  ഇടപെടൽ. 4 പേർ ചേർന്നു തന്റെ മകനെ പീഡിപ്പിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പു ദണ്ഡ് കയറ്റുകയും ചെയ്തുവെന്നും ക്രൂരമായി മർദിച്ചുവെന്നും  പരാതിയിൽ പറയുന്നു. 18നു നടന്ന സംഭവത്തെക്കുറിച്ച്  കഴിഞ്ഞ വ്യാഴാഴ്ചയാണു കുട്ടി മാതാപിതാക്കളോടു പറയുന്നത്. അതിനു പിന്നാലെയാണു പരാതി നൽകിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com